മലപ്പട്ടത്ത് ഗാന്ധിയാത്രയും ഗാന്ധിപ്രതിമ അനാഛാദനവും ഇന്ന്

 



മലപ്പട്ടം : മലപ്പട്ടത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയാത്രയും ഗാന്ധി പ്രതിമ അനാവരണവും ഇന്ന് ജൂൺ 24 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് മലപ്പട്ടം ഗവ. സ്കൂ‌കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന യാത്ര മലപ്പട്ടം സെന്ററിൽ സമാപിക്കും. തുടർന്ന് മലപ്പട്ടം സെന്ററിൽ സ്ഥാപിച്ച ഗാന്ധിപ്രതിമ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനാഛാദനം ചെയ്യും.


ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, എ.പി അനിൽ കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലപ്പട്ടം അടുവാപ്പുറത്തെ കോൺഗ്രസിന്റെ ഗാന്ധിസ്തൂപം തകർത്തതും ഇതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പദയാത്രയ്ക്കിടെയുള്ള കോൺഗ്രസ്-സിപിഎം സംഘർഷവുമെല്ലാം നേരത്തേ വിവാദമായിരുന്നു. ഇതിനു ശേഷമാണ് കോൺഗ്രസ് മലപ്പട്ടത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.