വളപട്ടണം: മദ്യലഹരിയില്‍ കാറോടിച്ച് മറ്റൊരു കാറിന് ഇടിച്ച് അപകടമുണ്ടാക്കിയതിന് അഞ്ചാംപീടിക സ്വദേശിയുടെ പേരില്‍ വളപട്ടണം പോലീസ് കേസെടുത്തു.

 


വളപട്ടണം: മദ്യലഹരിയില്‍ കാറോടിച്ച് മറ്റൊരു കാറിന് ഇടിച്ച് അപകടമുണ്ടാക്കിയതിന് അഞ്ചാംപീടിക സ്വദേശിയുടെ പേരില്‍ വളപട്ടണം പോലീസ് കേസെടുത്തു.

അഞ്ചാംപീടിക കെ.എന്‍ ഹൗസില്‍ കെ.എം.അജയന്റെ(56)പേരിലാണ് കേസ്.

ഇന്നലെ രാത്രി 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പാപ്പിനിശ്ശേരി പെട്രോൾ പമ്പിന്  സമീപത്തായിരുന്നു അപകടം.

കെ.എല്‍-13 എ.ഡി-909 നമ്പര്‍ കാറോടിച്ച അജയന്‍ പാപ്പിനിശേരി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി പിറകോട്ടെടുക്കുമ്പോള്‍ പിറകില്‍ ഉണ്ടായിരുന്ന കെ.എല്‍-59 വി-4193 നമ്പര്‍ കാറില്‍ ഇടിക്കുകയായിരുന്നു.

മാട്ടൂല്‍ സൗത്ത് പള്ളിവളപ്പില്‍ വീട്ടില്‍ പി.വി.അല്‍ത്താഫാണ് ഈ കാര്‍ ഓടിച്ചിരുന്നത്.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജയന്‍ മദ്യപിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് വളപട്ടണം പോലീസിനെ അറിയിച്ചു.

എസ്.ഐ ടി.എം വിപിന്‍ സ്ഥലത്തെത്തി ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് 97mg/100 ml എന്ന അളവില്‍ മദ്യപിച്ചതായി റീഡിംഗ് കാണിച്ചത്.

വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒരു സ്വകാര്യ ചാനല്‍ നടത്തിപ്പുകാരനാണെന്ന് പോലീസ് പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..