നാറാത്ത് : ഷബീർ ചികിത്സ സഹായ ഫണ്ടിലേക്ക് ബദ്‌രിയ്യ റിലീഫ് കമ്മിറ്റിയുടെ ആദ്യഗഡു എട്ട് ലക്ഷം രൂപ കൈമാറി

 



നാറാത്ത്: ഇരു വൃക്കകളും തകരാറിലായ കോറളായി സ്വദേശി ഷബീറിനു കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിലേക്ക്

മടത്തിക്കൊവ്വൽ ബദ്‌രിയ്യ റിലീഫ് കമ്മിറ്റിയുടെ ആദ്യഗഡു തുക കൈമാറി. സുമനസ്സുകളായ നാട്ടുകാരും പ്രവാസികളിനിന്നും സമാഹരിച്ച ആദ്യ ഗഡു എട്ട് ലക്ഷം രൂപയാണ് ബദ് രിയ്യ റിലീഫ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഷബീർ ചികിത്സാ സഹായ സമിതി ചെയർമാൻ അഡ്വ. കെ.സി ഗണേശന് കൈമാറിയത്.

ഏകദേശം 35 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

റിലീഫ് കമ്മിറ്റി സെക്രട്ടറി ഫിറോസ് എ.പി, ട്രഷർ മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് കെ വി ഇബ്രാഹിം, ജോയിൻ്റ് സെക്രട്ടറി കാദർ ബി, കമ്മിറ്റി അംഗങ്ങളായ സുബൈർ പി പി, സലാഹു കെ പി, മൊയ്തീൻ ബി പി, മൊയ്തീൻ പി പി, ഷബീർ ചികിത്സ സഹായ സമിതി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.