കണ്ണൂർ : ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ചു.
കണ്ണൂർ കരിവെള്ളൂർ ഓണക്കുന്നിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
പയ്യന്നൂർ: ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ചു.
കരിവെള്ളൂർ ഓണക്കുന്ന് ശിവക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്. ഇടുക്കി ചെറുതോണി മണിപ്പാറ സ്വദേശി ചേനാറ്റിൻ ഹൗസിൽ റെജിയുടെ മകൻ അഖിൽ അഗസ്റ്റിൻ (22)ആണ് മരിച്ചത്. ചൊച്ചാഴ്ച്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം.
ബാംഗ്ലൂരിലെ സെൻ്റ് ക്രിസ്തു ജയന്തി കോളേജിൽ ബിബിഎം പഠനം പൂർത്തിയാക്കിയ ശേഷം ജോലി ലഭിച്ചതിനെ തുടർന്ന് ബാംഗ്ലൂരിലെ സെൻ്റ് അലോഷ്യസ് ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന വിദ്യാർത്ഥികളും
സുഹൃത്തുക്കളായ ചെറുകുന്ന് കീഴറ സ്വദേശി പി പി അഭയ് ,കരിവെള്ളൂർ മണക്കാട്ടെ ആദിത്ത് സന്തോഷ്,പയ്യന്നൂർ കണ്ടങ്കാളിയിലെ അഭിമന്യു, തളിപ്പറമ്പ് തൃച്ഛംബരത്തെ ജോഷ്വാ ജാക് ലോൺ എന്നിവർക്കൊപ്പം
കരിവെള്ളൂർ മണക്കാട്ടെ സുഹൃത്ത് ആദിത്ത് സന്തോഷിൻ്റെ വീട്ടിലെത്തിയതായിരുന്നു അഖിൽ. വൈകുന്നേരം കൂട്ടുകാരുമൊത്ത് ഓണക്കുന്നിലെ ശിവക്ഷേത്ര ക്ഷേത്രകുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.

Comments
Post a Comment