പഴശ്ശി ഡാമിലെ ജലനിരപ്പ് ഇന്ന് ഉയർത്തും: ജാഗ്രത പാലിക്കണം
കണ്ണൂർ: തിങ്കളാഴ്ച രാവിലെ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ പ്രവർത്തിപ്പിച്ച് ജലം 18 മീറ്ററിന് മുകളിൽ സംഭരിക്കും.
അതിനാൽ ഡാമിന്റെ മുകൾ ഭാഗത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പഴശ്ശി ഡാമിൽ കുടിവെള്ള വിതരണ ആവശ്യാർഥം 18 മീറ്ററിന് മുകളിൽ വെള്ളം സംഭരിക്കണമെന്ന കേരള ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശ പ്രകാരമാണ് പ്രവൃത്തി.

Comments
Post a Comment