നാറാത്ത് : തെരുവ് നായ ശല്യം അടിയന്തിര നടപടി സ്വീകരിക്കണം കോൺഗ്രസ്സ്

 



 തെരുവ് നായശല്യത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ഉത്തരവാദിത്തപ്പെട്ടവരോടാവശ്യപ്പെട്ടു. ഇതിന് മുൻപും പല തവണ അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. ചില ഒഴിവ് കഴിവുകൾ പറയുകയാണ്. മനുഷ്യജീവന് വിലയില്ലാത്ത നിയമമാണ് നാട്ടിൽ ഉള്ളതെന്നും ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നവർക്ക് സ്വന്തം അനുഭവം വന്നാൽ മാത്രമേ തിരിച്ചറിവ് ഉണ്ടാകുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടിയേൽക്കുന്നവരുടെ ദൈന്യത എങ്കിലും മനസ്സിലാക്കാൻ ഇത്തരക്കാർ തയ്യാറാകണം . ഏറ്റവും വലിയ സമൂഹജീവിയായ മനുഷ്യന് മൃഗങ്ങളുടെ ശല്യം കൊണ്ട് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് നാട്ടിൽ ഉള്ളതെന്നും ഇതിൽ നിന്ന് ഒരു മുക്തി ഉണ്ടാകണമെങ്കിൽ നല്ല നിയമവും സംരക്ഷണവും നടപ്പിലാക്കണമെന്നും അദ്ദേഹം അറിയിച്ചു. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.