ദുബൈ കെഎംസിസി പള്ളിക്കര അഞ്ഞൂറ്റി ഒന്ന് പേർക്കുള്ള ഡയാലിസിസ് തുക കൈമാറി

 



ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി മർഹും പിഎ ഇബ്രാഹിം ഹാജിയുടെ സ്മരണാർത്തം ആയിരത്തി ഒന്ന് പേർക്ക് ഏർപ്പെടുത്തിയ ഡയാലിസിസിനുള്ള തുകയുടെ അഞ്ഞുറ്റി ഒന്ന് പേർക്കുള്ള ആദ്യ ഗഡു കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പള്ളിക്കര സിഎച്ച് സെന്റർ ചെയർമാൻ പിഎ അബൂബക്കർ ഹാജിക്ക് പള്ളിക്കര ലീഗ് ഹൗസ്സിൽ ചേർന്ന ചടങ്ങിൽ കൈമാറി. ദുബൈ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി അദ്യക്ഷത വഹിച്ചു.


ചടങ്ങിൽ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കെഇഎ ബക്കർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സിദ്ദിഖ് പള്ളിപ്പുഴ, മണ്ഡലം വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, കെഎംസിസി നേതാവ് റഷീദ് ഹാജി കല്ലിങ്കാൽ, സിഎച്ച് സെന്റർ കൺവീനർ പികെ കുഞ്ഞബ്ദുള്ള, കുവൈറ്റ് കെഎംസിസി മണ്ഡലം സെക്രട്ടറി റാഷിദ്‌ പള്ളിക്കര, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റാഷിദ്‌ കല്ലിങ്കാൽ തുടങ്ങിയവർ പ്രസംഗിച്ചു.


ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി സിഎ ബഷീർ പള്ളിക്കര സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം മഠത്തിൽ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??