ചിറക്കൽ : വനിതകൾക്ക് സ്വയം പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു.

 


ചിറക്കൽ ഗ്രാമപഞ്ചായത്ത്‌ GRC- ജാഗ്രത സമിതി വനിതകൾക്ക് സ്വയം പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു പരിപാടി അഴീക്കോട്‌ എം എൽ എ ശ്രീ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രുതി അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ പി അനിൽ കുമാർ, എൻ ശശിന്ദ്രൻ, ടി കെ മോളി, കെ വത്സല, കെ സുരിജ, കസ്തൂരി ലത, ടി എം സുരേന്ദ്രൻ, സിന്ധു കെ വി, കുടുംബശ്രീ സി ഡി എസ് ചെയർപേസൺ സാജിത കെ പി, പഞ്ചായത്ത് സെക്രട്ടറി രതീഷ് കുമാർ പി വി, അസിസ്റ്റന്റ് സെക്രട്ടറി വി എ ജോർജ്, വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, ആശ വർക്കർമാർ, സാക്ഷരത പ്രേരക്, അംഗനവാടി ടീച്ചർമാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. സെറീന (കണപുരം CPO)മഹിത ( വളപട്ടണം CPO) ഷംസീറ(മിനി ടൗൺ പോലീസ് സ്റ്റേഷൻ) സൗമ്യ(തലശ്ശേരി കോസ്റ്റൽ CPO)എന്നിവർ പരിശീലനം നൽകി 200 പരം പേർ പരിപാടിയിൽ പരിശീലനം നേടി പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും പരിശീലനം നൽകാൻ തീരുമാനിച്ചു പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർ വിനോദിനി എം കെ സ്വാഗതവും, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അമിത കെ സി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം