കേരളത്തിലെ ആദ്യത്തെ ടൂറിസം ക്ലസ്റ്റർ കാസറഗോഡ് ജില്ലയിൽ

 


ബേക്കൽ: ടൂറിസം സംരംഭങ്ങൾക്ക് സർക്കാർ സഹായമില്ല എന്ന പരാതിക്ക് പരിഹാരം എന്ന നിലയിൽ ക്ലസ്റ്റർ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി രൂപവരെ ഗ്രാൻ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിക്ക് കാസറഗോഡ് ജില്ലയിൽ തുടക്കം കുറിക്കുകയാണ്. ജില്ല കലക്ടർ ശ്രീ.കെ.ഇമ്പശേഖർ IAS പരിപാടി ഉൽഘാടനം ചെയ്തു. കാസറഗോഡ് ജില്ലക്ക് ടൂറിസം മേഖലയിൽ പരിധിയില്ലാത്ത സാധ്യതകളാണുള്ളത് എന്ന് എംപവ്വർ കാസറഗോഡ് സംഘടിപ്പിച്ച ഇൻവെസ്റ്റേർസ് കോൺക്ലേവ് ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. അതോടൊപ്പം സൂക്ഷ്മ ചെറുകിട സംരംഭകരുടെ ക്ലസ്റ്റർ അധിഷ്ഠിത ആശയത്തിൽ അരഡസനോളം സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളും ജില്ലയിൽ സമീപ ഭാവിയിൽത്തന്നെ നിലവിൽ വരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപവ്വർ കാസറഗോഡ് ചെയർമാൻ രവീന്ദ്രൻ കണ്ണങ്കൈ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അലി നെട്ടാർ സ്വാഗതം ആശംസിച്ചു.


ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുത്തു. കെ.എ.എസ് ഓഫീസർ ആദിൽ മുഹമ്മദ്, എസ്.ബി.ഐ റീജണൽ മാനേജർ ബിജേഷ്.ബി, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ബി.ആർ.ഡി.സി മാനേജർ പ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എസ്.ബി.ഐ മാനേജർ ശ്രീമതി.ഉമ. ഇ, അശോക്.എൻ, രവീന്ദ്രൻ കണ്ണങ്കൈ, കയ്യൂർ വില്ലേജ് ടൂറിസം മാനേജർ സ്റ്റാലിഷ്.ഒ.കെ, വി. അബ്ദുൾ സലാം, കെ.വി. സുഹാസ് കൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ എടുത്തു. എസ്. രാജാറാം, ഐശ്വര്യ കുമാരൻ, ഫാറൂഖ് മെടോ, കെ.ടി.സുഭാഷ് നാരായണൻ, അധ്യാ മുഹമ്മദ് റഫീഖ്, സെയ്ഫുദ്ദീൻ കളനാട്, എം.എ. ഖാദർ എന്നിവർ ആശംസ പ്രസംഗം നടത്തി. എംപവ്വർ കാസറഗോഡ് ട്രഷറർ അബ്ദുൾ കാദർ പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം