ഡിഎൻഎപരിശോധന ഉണ്ടാകില്ല; മൃതദേഹം അര്‍ജുന്‍റെബന്ധുക്കള്‍ക്ക് വിട്ടുനൽകും

 


ബെംഗ്ളൂരു: അർജുന്റെ മൃതദേഹംബന്ധുക്കള്‍ക്ക്കൈമാറും.ഡിഎൻഎപരിശോധനയില്ലാതെ വിട്ട് നൽകാനാണ് തീരുമാനം. കാണാതായ മറ്റു രണ്ടുപേർക്കായി ഷിരൂരിൽ തിരച്ചിൽ തുടരാനാണ് തീരുമാനം.


72ദിവസങ്ങൾക്ക്ശേഷമാണ്നദിക്കടിയിലെ ലോറിയിലെക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹംപുറത്തെടുത്തത്.മണ്ണിടിച്ചിലുണ്ടാകുന്നസമയത്ത്അർജുൻലോറിയിൽകിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.


നേരത്തെ ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ്അർജുന്റെലോറിസ്ഥലത്തുണ്ടായിരുന്നുവെന്നുംലോറിയിലെ ക്യാബിനിൽ കിടന്നുറങ്ങുന്നത്കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഈ സാക്ഷി മൊഴി അടിസ്ഥാനമാക്കിയാണ് ഡിഎൻഎടെസ്റ്റ്ഇല്ലാതെമൃതദേഹംബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.


ഷിരൂരില്‍ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായകോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍മൃതദേഹവും കണ്ടെത്തി. അര്‍ജുനെകാണാതായിട്ട് ഇന്നേയ്കക് 72 ദിവസംപൂര്‍ത്തിയായിരിക്കവേയാണ്ലോറിയടക്കം കണ്ടെത്തിയത്. ലോറിയുടെക്യാബിനാണ്ആദ്യംപുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്.ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞസാഹചര്യത്തിലാണ്ലോറിപുറത്തെടുക്കാനായത്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.