മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ യൂസഫ് പി മരണപ്പെട്ടു



പള്ളിപ്പറമ്പ് : മുസ്ല‌ിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പള്ളിപ്പറമ്പ് പള്ളിന്റവിടെ മർവ ഹൗസിലെ പി യൂസഫ് (60) വാഹന അപകടത്തിൽ മരണപെട്ടു. ഇന്ന് രാവിലെ പള്ളിപ്പറമ്പിലെ പള്ളിയത്ത് വച്ചായിരുന്നു അപകടം. ചെക്കിക്കുളത്ത് മത്സ്യം വാങ്ങാൻ പോയി മടങ്ങി ബൈക്കിൽ വരവെയായിരുന്നു ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്. ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മുംതാസാണ് ഭാര്യ. ഫൈറൂസ്, ഫർഹാദ്, ഹഫ എന്നിവർ മക്കളാണ്.കബറടക്കം പിന്നീട് നടക്കും.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം