ചെന്നൈയില്‍ ബൈക്കപകടത്തില്‍ മാഹി സ്വദേശി മരിച്ചു

 


മാഹി : ചെന്നൈ ചെങ്കല്‍പേട്ടയില്‍ ബൈക്ക് വൈദ്യുത തൂണിലിടിച്ച്‌ മാഹി പന്തക്കല്‍ സ്വദേശിയായ യുവാവ് മരിച്ചു. ചെങ്കല്‍പേട്ട ഐടി കമ്ബനിയിലെ ജീവനക്കാരൻ പന്തക്കല്‍ നടുവില്‍ നമ്ബ്യാർ വീട്ടില്‍ ഹരിയാണ് (19) മരിച്ചത്.

ഞായറാഴ്‌ച രാത്രി 10 ഓടെയായിരുന്നു അപകടം. ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിലാണ് ഹരിയുടെ കുടുംബം വർഷങ്ങളായി താമസിച്ചുവരുന്നത്. ഹരിയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ചെങ്കല്‍പേട്ടില്‍വച്ച്‌ നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിക്കുകയായിരുന്നു. 


ബൈക്ക് ഓടിച്ച ഹരി സംഭവസ്ഥലത്തുതന്നെ മരിച്ചു. കാലിന് പരിക്കേറ്റ സുഹൃത്ത് തഞ്ചാവൂർ സ്വദേശി അമർനാഥിനെ (23) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഹരിയുടെ സംസ്കാരം തഞ്ചാവൂർ മണ്ണാർക്കുടിയില്‍ നടത്തി. പന്തക്കലിലെ നമ്ബ്യാർവീട്ടില്‍ സത്യഭാമ -ശേഖർ ദമ്ബതികളുടെ മകനാണ്. സഹോദരൻ: വിഷ്ണു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??