കണ്ണാടിപ്പറമ്പ: മർഹൂം മൊയ്തു മൗലവി സ്മാരക അവാർഡിന് ബഷീർ നദ് വി അർഹനായി






കണ്ണാടിപ്പറമ്പ...നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് ഏർപ്പെടുത്തിയ 2024 മർഹൂം മൊയ്തു മൗലവി സ്മാരക അവാർഡിന് നിടുവാട്ട് ജുമാ മസ്ജിദ് ഖത്തീബ് ബഷീർ നദ് വി അർഹനായി..രണ്ടര പതിറ്റാണ്ട് കാലമായി നിടുവാട്ട് മഹല്ലിലെ ദീനീ സേവന രംഗത്തെ നിറസാനിധ്യമാണ് ബഷീർ നദ് വി...മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിനത്തിന്റെ ഭാഗമായി നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിച്ച മെഹ്ഫിലെ മീലാദിൽ വെച്ച് നിടുവാട്ട് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹുസൈൻ MV ബഷീർ നദ്‌വിക്ക് അവാർഡ് നൽകി ആദരിച്ചു .ചടങ്ങിൽ അഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാം പീടിക,ശാഖാ പ്രസിഡന്റ് മുനീബ് പി, ശാഖാ ട്രഷറർ ഹാരിസ് ബി, മഹല്ല് ജനറൽ സെക്രട്ടറി ഷാഫി കെ പി, മദ്‌റസ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മദ്‌റസ ജനറൽ സെക്രട്ടറി സി പി മഹീൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..