മാലോട്ട് : തകർന്ന് കിടക്കുന്ന മാലോട്ട് കനാൽ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കുക. എസ് ഡി പി ഐ

 




മൂന്ന് വർഷമായി തകർന്ന് കിടക്കുന്ന മാലോട്ട് കനാൽ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാകണമെന്ന് SDPI മാലോട്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . കനാൽ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്തത് ജനങ്ങൾക്ക് വലിയ പ്രായസം സൃഷ്ടിക്കുന്നുണ്ട് ഓട്ടോ യാത്രയും അപകടകരമാണ്. ജനങ്ങളുടെ സൗകര്യങ്ങൾക്ക്ക് പ്രഥമ പരിഗണന നൽകേണ്ട പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പരും ഇത്രയും കാലം പ്രശ്നം പരിഹരിക്കാത്തത് ബോധപൂർവമുള്ള അനാസ്ഥ വ്യക്തമാക്കുന്നതാണ് . റോഡിന്റെ ദയനീയാവസ്ഥക്ക് അടിയന്തരമായ പരിഹാരം ആവശ്യമാണ്.. വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ച്, റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്ന് SDPI മാലോട്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു  

യോഗത്തിൽ മാലോട്ട് ബ്രാഞ്ച്. പ്രസിഡന്റ്‌ അനസ് കാറാട്ട് അധ്യക്ഷത വഹിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.