കോയമ്പത്തൂരിൽനിന്ന് 2.5 കിലോ സ്വർണാഭരണവുമായി എത്തിയ യുവാക്കളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നതായി പരാതി

 



തൃശൂർ: വഴുക്കുംപാറയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. തൃശൂര്‍ കിഴക്കേകോട്ട നടക്കിലാന്‍ അരുണ്‍ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരില്‍ നിന്നും ആഭരണവുമായി വന്ന ഇവരെ മര്‍ദ്ദിച്ച് അക്രമി സംഘം സ്വര്‍ണം കവരുകയായിരുന്നുവെന്നാണ് പരാതി. കുതിരാന് സമീപം വഴുക്കുംപാറയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു സംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറില്‍ കയറ്റിക്കൊണ്ടുപോയെന്നും കുട്ടനെല്ലൂര്‍ ഭാഗത്തെത്തിയപ്പോള്‍ അരുണ്‍ സണ്ണിയെ ഇറക്കിവിട്ടെന്നും സുഹൃത്തുമായി സംഘം കടന്നെന്നും പരാതിയിൽ പറഞ്ഞു. അരുണ്‍ സണ്ണിക്ക് ​ഗുരുതരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം സംബന്ധിച്ച് ഒല്ലൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.