ഇരിണാവ് വിവിഡ് സ്റ്റാർ ആർട്സ് & സ്പോട്സ് ക്ലബ് ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനം കണ്ണപുരം സബ് ഇൻസ്പെക്ടർ ശ്രീ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡണ്ട് ശ്രീ.ടി.സുജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എ.എസ്.ഐ.രാജേഷ് തളിയിൽ, എം.ബാലകൃഷ്ണൻ, രാമചന്ദ്രൻ കീച്ചേരി, എം.ടി.ലിജി, പ്രസീത പ്രദീപൻ എന്നിവർ ആശംസ പ്രസംഗം നടത്തി. എസ്.എസ്.എൽ.സി.
പ്ളസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും കലാ-കായിക മത്സര വിജയികൾക്കും സമ്മാനങ്ങൾ നല്കി. രാമചന്ദ്രൻ കീച്ചേരി അവതരിപ്പിച്ച മാജിക്ക് ഷോയും
ക്ലബ് വനിതാ പ്രവർത്തരും ബാലവേദി അംഗങ്ങളുടെയും വിവിധ കലാപരിപാടികളും തുടർന്ന് റംസി പട്ടുവം അവതരിപ്പിച്ച പാട്ടുറവ നാട്ടുപാട്ടരങ്ങേറി.
ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി വി.സുബോധ് സ്വാഗതവും പി.പി. വിനീഷ് നന്ദി പറഞ്ഞു.

Comments
Post a Comment