ഓർമ്മയോരം - 2024 പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

 



ചപ്പാരപ്പടവ് :ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ 2001 - 2002 എസ്‌ എസ്‌ എൽ സി ബാച്ച് വിദ്യാർത്ഥികൾ,  “ഓർമ്മയോരം” എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 


വിദ്യാർത്ഥി ജീവിതത്തിലെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചും പഴയ സഹപാഠികളുമായുള്ള സൗഹൃദം പുതുക്കിയും പ്രിയ ഗുരുക്കൻമാരെ ആദരിച്ചും കലാ വിരുന്നൊരുക്കിയും നടന്ന സംഗമത്തിന്  ചപ്പാരപ്പടവ് സ്കൂൾ സാക്ഷ്യം വഹിച്ചു.


 ആർച്ച അനിൽ, അന്വയ അനിൽ എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു. നിജില എ.വി സ്വാഗതം പറഞ്ഞു. 

നവാഫ് അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ചപ്പാരപ്പടവ് എച്ച്.എസ്. സ്കൂൾ ഹെഡ്മാസ്റ്റർ മുസ്തഫ  ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ദിവസം അന്തരിച്ച ദിലീപ് കുമാർ കുവേരി ഉൾപ്പടെ ഉള്ള പ്രിയ സഹപാഠികൾക്കും അധ്യാപകർക്കും അനുശോചനം രേഖപ്പെടുത്തി.


 അധ്യാപകരായ ഐ.ദാമോദരൻ , ബാലഗോപാലൻ , ശശിധരൻ ,,  പ്രഭാകരൻ , പി.വി. ദാമോദരൻ, ഡാമിയൻ , സുഖദേവൻ , മനോജ് , സണ്ണി , മുഹമ്മദ് കീത്തേടത് , ബാലകൃഷ്ണൻ , ജോർജ് , ലൂക്കോസ് ,   സെലിൻ , മേരിജോൺ, ദേവി , സരോജിനി, എൽസമ്മ , മേഴ്സി, രാധ, ജെസ്സി , മേരികുട്ടി, പി.പി കാർത്യായനി, തങ്കമണി, എം വി.കാർത്ത്യായനി , സഫിയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു, ഇത്തരം ഒരു സംഗമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അധ്യാപകർ സന്തോഷം അറിയിച്ചു.


ഇരുപത്തി രണ്ടു വർഷങ്ങൾക്കു ശേഷം അധ്യാപകരെ നേരിട്ട് കാണാനും അവരെ കേൾക്കാനും സാധിച്ചതിൽ വിദ്യാർത്ഥി പ്രതിനിധികൾ സന്തോഷം പങ്കുവെച്ചു.  ഗോപിന, പ്രസീത, മഹ്‌റൂഫ്,  ജംഷീർ , ഇർഫാൻ, ലിജോ, വിനീത് , ശ്രീല, ഗഫൂർ, ആഷിക്ക്, ശ്യാം,സജീന തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച്  സംസാരിച്ചു. 

ഉച്ചക്ക് ശേഷം നടന്ന കലാവിരുന്നിൽ സോണി സാം, നൗഫൽ,  കബീർ,  അന്വയഅനിൽ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.ദേശിയ ഗാനാലാപനത്തോടെ സമാപിച്ച പരിപാടിയിൽ ജിജ ജയേഷ് നന്ദി പ്രകാശിപ്പിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം