വീടിന് തീവെച്ചു, ഭാര്യ മരിച്ചു, ഭര്‍ത്താവ് തൂങ്ങിമരിച്ചു. രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്

 





കൊച്ചി: ഗൃഹനാഥന്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം.

വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്.

പുളിയനം സ്വദേശി എച്ച്. ശശിയാണ് വീടിന് തീയിട്ടത്.

തുടര്‍ന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്.

വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..