അനഘ ഇരു വൃക്കകളും തകരാറിലായി പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു

 സ്നേഹംനിറഞ്ഞവരേ....



ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ഐച്ചേരി വാർഡ് (വാർഡ് 12 ) കാവുമ്പായിൽ താമസിക്കുന്ന ഗോപാലൻ കവിത എന്നിവരുടെ മകൾ 23 വയസ്സുള്ള അനഘ ഇരു വൃക്കകളും തകരാറിലായി പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു.

നിർദ്ധരായ ഈ കുടുംബത്തിന് തണലേകാൻ നാട്ടിൽ വലിയൊരു കമ്മിറ്റി രൂപീകരിച്ച വിവരം നിങ്ങളെ അറിയിക്കുന്നു.

വൃക്ക മാറ്റുന്നതിനു വേണ്ടിയും തുടർ ചികിത്സക്കും ഭീമമായ തുക ആവശ്യമാണ്. ഈ കുടുംബത്തെ 

സഹായിക്കാൻ 19/09/2024 വ്യാഴാഴ്ച വൈകുന്നേരം നടന്ന കാവുമ്പായി ഗ്രാമത്തിലെ മീറ്റിംഗിൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നു.

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. പി. ചന്ദ്രാംഗദൻ മാസ്റ്റർ ചെയർമാൻ ആയും.

വൈസ് ചെയർമാൻ ശ്രീ. ഷിജു. കെ,

12 ആം വാർഡ് കൗൺസിലർ കെ.ഒ. പ്രദീപൻ കൺവീനർ ആയും.

ജോയിന്റ് കൺവീനർ ശ്രീ. വിജിൽ സി. കെ,

 

രക്ഷധികാരി ആയി MLA അഡ്വ. സജീവ് ജോസഫ്, ശ്രീമതി. Dr. ഫിലോമിന ടീച്ചർ, എം സി. ഹരിദാസൻ മാസ്റ്റർ, SC പ്രൊമോട്ടർ ശ്രീമതി.പി.അനിത, ബാലചന്ദ്രൻ, കെ പി ഗംഗാധരൻ, എന്നിവരെയും ചുമതലപ്പെടുത്തി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.