ഏകോപന സമിതിയുടെ കടയടപ്പ് സമരം രാഷ്ട്രീയപ്രേരിതം വ്യാപാരി വ്യവസായി സമിതി




ഏകോപന സമിതിയുടെ കടയടപ്പ് സമരം രാഷ്ട്രീയപ്രേരിതം.


 വ്യാപാരി വ്യവസായി സമിതി 

വ്യാപാരി

 വ്യവസായി ഏകോപനസമിതി 13ന് ആഹ്വാനം ചെയ്ത കടയടപ്പ് സമരം രാഷ്ട്രീയപ്രേരിതമാണെന്ന് വ്യാപാരി വ്യവസായി സമിതി.

പൊതുതെരഞ്ഞെടുപ്പിലെ ലാഭം ലാക്കാക്കിയുള്ള സമരം വ്യാപാരികൾ തള്ളിക്കളയണം എന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ എക്സി: അഭ്യർത്ഥിച്ചു 


 വ്യാപാര- വ്യവസായ മേഖലയിലെ പ്രധാന വിഷയങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി നിരവധി പ്രക്ഷോഭങ്ങൾ നടത്തുന്നതിനോടൊപ്പം സർക്കാരുമായും പലവട്ടം ചർച്ചകൾ നടത്തിയിട്ടുണ്ട് . ഇതിൽ ആവശ്യമായ തീരുമാനം ഉണ്ടാവുന്നതിനായി വ്യാപാര വ്യവസായി സമിതി നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്


വഴിയോരക്കച്ചവടം നിയന്ത്രണം നടപ്പാക്കുക .


.മാലിന്യം

 ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങൾക്ക് യൂസർ ഫീ ഒഴിവാക്കുക .


വ്യാപാര ലൈസൻസിന് വേസ്റ്റ് ബിന്നും ഹരിത കർമ്മ സേന രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് ഭേദഗതി ചെയ്യുക .


പഞ്ചായത്ത് മുൻസിപ്പൽ ലൈസൻസ് കാലാവധി അഞ്ചുവർഷമാക്കുക.


വ്യാപാരികളെ അന്യയമായ വാടക വർദ്ധനാവിൽ നിന്നും ഒഴിപ്പിക്കലിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുന്ന പുതിയ വാടക നിയമം നിർമ്മിക്കുക.


തുടങ്ങിയ ആവശ്യങ്ങളാണ് ചർച്ചകളിൽ ഉന്നയിച്ചത്. 


ഇതിന്റെ വെളിച്ചത്തിലാണ് ബഡ്ജറ്റിൽ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വാണിജ്യ മന്ത്രാലയ രൂപീകരണവും,വാണിജ്യ നികുതി വകുപ്പ് ചെറുകിട വ്യാപാരികൾക്കാശ്വസമായി ആംനസ്‌റ്റി പ്രഘ്യപനവും ഉണ്ടായത്. 


വ്യാപാര മേഖലകളിലെ പ്രശ്നങ്ങളിൽ യോജിച്ച പ്രക്ഷോഭം ആവശ്യമായ സന്ദർഭത്തിലാണ് ഏകോപന സമിതി രാഷ്ട്രീയ പ്രേരിത സമരം നടത്തുന്നത്.


കുത്തക കമ്പിനികളുടെ വൻകിടമാളുകളും സ്വാദേശ വിദേശ കമ്പിനികളുടെ ഓൺലൈൻ വ്യാപാരവും വിപണി കയ്യടക്കിയിരിക്കുമ്പോൾ ഒരു ദിവസത്തെ കടയടപ്പ് കൊണ്ട് ആർക്കാണ് പ്രയാജനം?


ചെറുകിട വ്യാപാര മേഘല ഇന്ന് അനുഭവിക്കുന്ന വ്യാപാര മാന്ദ്യത്തിന്റെ ഏറ്റവും പ്രധാന കാരണമായ ചെറുകിട വ്യാപാര മേഖലയെ കുത്തകൾക്കു തീറെഴുതി നൽകിയ തീരുമാനവും 

GST നടപ്പിലാക്കിയപ്പോൾ വ്യാപാര മേഘാലയിലുണ്ടായ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ച നയങ്ങൾക്കെതിരെയും ഒരക്ഷരം മിണ്ടാതെയുള്ള രാഷ്ട്രീയക്കളി മനസിലാക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം തയ്യാറാകുമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സി:യോഗം അഭിപ്രായപ്പെട്ടു 


വ്യക്തി താല്പര്യങ്ങൾക്കും രാഷ്ട്രീയ താല്പര്യങ്ങൾക്കും വേണ്ടി നടത്തുന്ന കടയടപ്പ്‌ തള്ളികളയണമെന്ന് വ്യാപാരി വ്യവസായി ജില്ലാ എക്സി: അഭ്യർത്ഥിച്ചു.


യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി വിജയൻ അദ്യക്ഷനായി സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ,ജില്ലാ സിക്രട്ടറി പി എം സുഗുണൻ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി ,കെ പങ്കജവല്ലി,എം എ ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..