കണ്ണൂർ : അനധികൃത തണ്ണിമത്തൻ . വിൽപ്പന വ്യാപാരികൾ തടഞ്ഞു

 



കുറുമാത്തൂർ : കുറുമാത്തൂർ ഹൈസ്‌കൂളിന് സമീപം ലോഡ് കണക്കിന് തണ്ണിമത്തൻ ഇറക്കി അനധികൃതമായി കച്ചവടം ചെയ്യു ന്നതിനെതിരെ വ്യാപാരികൾ പഞ്ചായത്തിൽ നൽകിയ പരാതിയിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോ പനസമിതി നേതാക്കളുടെ നേതൃത്വത്തിൽ വ്യാപാരികൾ അനധികൃത വ്യാപാരം തടഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ഏഷ്യൻ മുസ്തഫ, സമീർ ഡ്യൂട്ടി ഫ്രീ,ബഷീർ രാജധാനി, മൂസ വെസ്റ്റ് ഡേ, ഷംഷാദ് വി എം, സുബൈർ,റഫീഖ് സാംബേക്കറി എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത വ്യാപാരം തടഞ്ഞത്. എല്ലാ സാധനങ്ങളും വഴിയോര ത്ത് ലഭിക്കുന്ന അവസ്ഥയാണ് ഗുണനിലവാരമില്ലാത്ത സാധനങ്ങ ളാണ് കൂടുതലായും ഇങ്ങനെ വിൽക്കപ്പെടുന്നത്, ഒരു നിയമങ്ങളും ബാധകമല്ലാത്ത രൂപത്തിലാണ് അവരുടെ കച്ചടം നടക്കുന്നത്. ഇത്തരം കച്ചവടങ്ങളെ തടയാൻ അധികാരികൾക്ക് ഉത്തരവാദിത്ത മുണ്ട്. ഈ കച്ചവടങ്ങളുടെ പിന്നിൽ നല്ല സാമ്പത്തിക പിൻബലമു ള്ളവരാണ്. നടപടി സ്വീകരിക്കാൻ ബന്ധപ്പെടുട്ടവർ തയ്യാറാവുന്നി ല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് യൂണിറ്റ് പ്രസിഡണ്ട് ഏഷ്യൻ മുസ്തഫപറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം