ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസിക്ക് പുതിയ നേതൃത്വം

 



ദുബൈ: നാലര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കണ്ണൂർ ജില്ലാ കെഎംസിസിയുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു. പി. കെ ഇസ്മായിൽ പൊട്ടങ്കണ്ടി (പ്രസിഡണ്ട്), സൈനുദ്ധീൻ ചേലേരി (ജനറൽ സെക്രട്ടറി), റഹ്‌ദാദ് മൂഴിക്കര (ട്രഷറർ), കെ വി ഇസ്മായിൽ, എൻ. യു ഉമ്മർ കുട്ടി, പി വി ഇസ്മായിൽ, നസീർ പാനൂർ, ശരീഫ് പയ്യന്നൂർ, ജാഫർ മാടായി, റഫീഖ് കോറോത്ത്, നിസ്തർ ഇരിക്കൂർ (വൈസ് പ്രസിഡണ്ടുമാർ), റഫീഖ് കല്ലിക്കണ്ടി, മുനീർ ഐക്കോടിച്ചി, ഫൈസൽ മാഹി, ഷംസീർ അലവിൽ, തൻവീർ എടക്കാട്, അലി ഉളിയിൽ, ബഷീർ കാവുംപടി, ബഷീർ കാട്ടൂർ (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.


ദുബൈ ലാൻഡ് മാർക്ക് ഹോട്ടലിൽ നടന്ന കൗൺസിൽ മീറ്റ് ചന്ദ്രിക ഡയറക്ടറും മദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുള്ള പൊയിൽ ഉത്ഘാടനം ചെയ്തു. ടി പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഇരിട്ടി പ്രാർത്ഥന നിർവഹിച്ചു. ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, പി. കെ ഇസ്മായിൽ, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, എ. സി ഇസ്മായിൽ, പി. കെ ശരീഫ്, സി. സമീർ, ഷബീർ എടയന്നൂർ, കെ വി ഇസ്മായിൽ പ്രസംഗിച്ചു. റഹ്‌ദാദ് മൂഴിക്കര സ്വാഗതവും റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ മുഹമ്മദ് പട്ടാമ്പി, നിരീക്ഷകൻ എൻ. കെ ഇബ്രാഹിം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏഴായിരം അംഗങ്ങളെ പ്രതിനിധീകരിച്ച് 160 കൗൺസിലർമാർ പങ്കെടുത്തു.


മുൻ കമ്മിറ്റിയുടെ സമാപന പ്രവർത്തക സമിതി യോഗത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തെ വരവ് ചെലവ് കണക്കുകളും കോവിഡ് മഹാമാരിക്കാലത്ത് ഉൾപ്പെടെ ചെയ്ത ജീവകാരുണ്യ-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ സമ്പൂർണ റിപ്പോർട്ടും അവതരിപ്പിച്ചു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം