ചിറക്കൽ ഗ്രാമപഞ്ചായത്ത് 2023-24 ബഡ്ജറ്റ് അവതരിപ്പിച്ചു.
ചിറക്കൽ: കേരള പഞ്ചായത്ത് രാജ് ആക്ട് 214 വകുപ്പ് പ്രകാരം 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വിഭവസ്രോതസ്സുകളും ഫണ്ടുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിലേക്ക് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് - വൈസ് പ്രസിഡൻ് ശ്രീ അനിൽകുമാർ അവതരിപ്പിച്ചു.
പദ്ധതികൾക്കാവശ്യമായ തുക നീക്കിവച്ച് കൊണ്ട് ഗ്രാമ പഞ്ചായത്തിനെ സ്വയം പര്യാപ്തരാക്കുന്നതിന് സ്വയം തൊഴിൽ പദ്ധതികൾക്കായി 59 ലക്ഷം രൂപ വകയിരുത്തി. ആരോഗ്യ പരിപാലനം പശ്ചാത്തല സൗകര്യ വികസനം എന്നിവ ഉറപ്പുവരുത്തി കൊണ്ട് സാമൂഹ്യ നീതി, വിദ്യാഭ്യാസം, പട്ടികജാതി വികസനം, കലാ സാംസ്കാരിക പ്രവർത്തനം എന്നിവയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്. പഞ്ചായത്ത് വരവായി 34 കോടി 15 ലക്ഷവും ചിലവിനത്തിൽ 36 കോടി 6 ലക്ഷവും പ്രതീക്ഷിക്കുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.പി ശ്രുതി ആധ്യക്ഷം വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി .മോളി, ശ്രീമതി. വത്സല, ശ്രീ ശശീന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ. രമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശ്രീ രതീഷ് കുമാർ നന്ദി പറഞ്ഞു.

Comments
Post a Comment