തളിപ്പറമ്പ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ആറരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തി രണ്ടുവര്‍ഷത്തിലേറെയായി ഒളില്‍ കഴിയുകയായിരുന്ന തട്ടിപ്പ് സഹോദരന്‍മാര്‍ കോടതിയില്‍ കിഴടങ്ങി.




പുളിമ്പറമ്പ് കരിപ്പൂല്‍ കരിക്കാപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്.


കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.


തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്സ് ട്രാവല്‍ കമ്പനി ഉടമകളായ ഇവര്‍ നൂറിലേറെ പേരില്‍ നിന്നായി വിദേശ തൊഴില്‍വിസക്ക് 6 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാങ്ങിയിരുന്നു.


തളിപ്പറമ്പ് ചിറവക്കിലെ കോംപാസ് പോയിന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ ടോമിയുടെ മകന്‍ അനൂപ് ടോമി 2022 ഡിസംബര്‍ 31 ന് ആത്മഹത്യ ചെയ്തിരുന്നു.



യു.കെ. ബെല്‍ജിയം വിസ വാഹഗ്ദാനം ചെയ്ത് ചെയ്ത പ്രതികള്‍ 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അനൂപില്‍ നിന്നും 6.5 ലക്ഷം രൂപ വാങ്ങുകയും വിസയോ പണമോ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതില്‍ മനം നൊന്താണ് അനൂപ് ആത്മഹത്യ ചെയ്തത്.


നൂറുകണക്കിനാളുകളെയാണ് വിസ നല്‍കാമെന്ന പേരില്‍ ഇവര്‍ പണം വാങ്ങിയിരുന്നു.


ഇവര്‍ക്കെതിരെ 10 പരാതികളാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ വെണ്ണായപ്പള്ളി വീട്ടില്‍ ഡാനി തോമസിന് യു.കെയില്‍ ട്രക്ക് ഡ്രൈവറുടെ വിസ വാഗ്ദാനം ചെയ്ത് 2021 വര്‍ഷം മെയ് 24 മുതല്‍ സെപ്തംബര്‍ 8 വരെയുള്ള കാലയളവില്‍ 6.50 ലക്ഷം രൂപയും കേളകം അടക്കാത്തോടിലെ പള്ളിവാതുക്കല്‍ എബി എബ്രഹാമിനോട് 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ യു.കെ യില്‍ വേര്‍ഹൗസ് ഹാന്‍ഡ്ലര്‍ തസ്തിക വാഗ്ദാനം ചെയ്ത് 5.75 ലക്ഷം രൂപയും കൂത്തുപറമ്പ് ആമ്പിലോട്ടെ പാറയില്‍ വീട്ടില്‍ എന്‍.വി.പ്രശാന്തില്‍ നിന്നും യു.കെയില്‍ വേര്‍ഹൗസ് ഹാന്‍ഡ്ലറായി ജോലി വാഗ്ദാനം ചെയ്ത് 2022 ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള സമയത്ത് 6 ലക്ഷം രൂപയും കാസര്‍ഗോഡ് പാലാവയല്‍ നിരത്തുംതട്ടിലെ ജോയറ്റ് ജോസഫിന്റെ കയ്യില്‍ നിന്നും ബെല്‍ജിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 5.70 ലക്ഷം രൂപ 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെ കൈപ്പറ്റിയെന്നും ചെറുപുഴ പുളിങ്ങോത്തെ എടവരമ്പ് ഓലിക്കല്‍ വീട്ടില്‍ റിജു വര്‍ഗീസില്‍ നിന്നും ബെല്‍ജിയം വിസ വാഗ്ദാനം നല്‍കി 2021 ജനുവരി മുതല്‍ 2022 ആഗ്സ് വരെയുള്ള സമയത്ത് 5.80 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്. പേരാവൂര്‍ തെറ്റുവഴിയിലെ പൂത്തേട്ട്കുന്നേല്‍ ആല്‍ബിന്‍ ജോര്‍ജിനോടും ബെല്‍ജിയം വിസ വാഗ്്ദാനം ചെയ്താണ് 2021 ഒക്ടോബര്‍ 22 മുതല്‍ 10.8.22 വരെ 5.75 ലക്ഷം തട്ടിയെടുത്തത്. കിഷോറിന്റെ അനുജനായ കിരണ്‍കുമാറും മറ്റ് രണ്ടുപേരുമാണ് കേസിലെ പ്രതികള്‍. നൂറുകണക്കിനാളുകളെയാണ് കിഷോറും സംഘവും വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചത്. പയ്യന്നൂരിലും പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു


2021 ഒക്ടോബറില്‍ തന്നെ ഈ സ്ഥാപനത്തിനെതിരെ പരാതിയുമായി ആളുകള്‍ രംഗത്തുവന്നിരുന്നുെവങ്കിലും പോലീസ് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്ന പരാതി വ്യാപകമാണ്.



അന്ന് തന്നെ കേസെടുത്തിരുന്നുവെങ്കില്‍ അനൂപ് ടോമിയുടെ അത്മഹത്യപോലും ഒഴിവാക്കാന്‍ കഴിയുമായിരുന്നുെവന്നും പരാതിക്കാര്‍ പറയുന്നു. നൂറിലധികം പേരില്‍ നിന്നും 10 കോടിയോളം രൂപ ഇവര്‍ തട്ടിയതായാണ് വിവരം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം