കണ്ണൂർ : മാലിന്യം കത്തിച്ചതിന് കൊയിലി ആസ്പത്രിക്ക് പിഴ ചുമത്തി

    



കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കത്തിക്കുന്നതായി കണ്ടെത്തി. ആശുപത്രിയുടെ ടെറസ്സിൽ സ്ഥാപിച്ച ഇൻസിനറേറ്ററിൽ വെച്ച് മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ കത്തിക്കുന്നത് ആണ് കണ്ടത്. ആസ്പത്രി അധികൃതർക്ക് മുൻസിപ്പൽ ആക്ട് പ്രകാരം 25000 രൂപ പിഴ ചുമത്തി. കൂടാതെ ആസ്പത്രിയുടെ കാന്റീനിൽ നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടതിനാൽ 10000 രൂപയും പിഴ ചുമത്തി.        



      ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർമാരായ സി.ഹംസ, എം.പി രാജേഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം