ശാസ്ത്ര വളർച്ചയുടെയും നാഗരികമായ മുന്നേറ്റത്തിൻ്റെയും ഗതകാല ചരിത്രത്തിലും വർത്തമാനത്തിലും ഖുർആനിക ചിന്ത നിർണ്ണായകമായ പങ്കാണ് വഹിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ:




സാമൂഹിക പുരോഗതിയിലും ശാസ്ത്ര മുന്നേറ്റത്തിലും ഖുർആൻ ശക്തി പകർന്നു.

കണ്ണൂർ : ശാസ്ത്ര വളർച്ചയുടെയും നാഗരികമായ മുന്നേറ്റത്തിൻ്റെയും ഗതകാല ചരിത്രത്തിലും വർത്തമാനത്തിലും ഖുർആനിക ചിന്ത നിർണ്ണായകമായ പങ്കാണ് വഹിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. 

ഖുർആൻ സ്റ്റഡി സെൻ്റർ കേരള പഠിതാക്കളുടെ സംഗമം യൂണിറ്റി സെൻ്റ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖുർആൻ മനുഷ്യൻ്റെ ആത്മീയ തലത്തെ പ്രചോദിപ്പിക്കുന്നത് ജീവിത വ്യവഹാര ങ്ങളിലെ മൂല്യവൽകരണം വഴിയാണ് . ഇസ്‌ലാമിക ചരിത്രമെന്നത് ശാസ്ത്ര സാങ്കേതിക വിജ്ഞാന ത്തിൻ്റെയും നാഗരിക വികസനത്തിൻ്റെയും ചരിത്രം കൂടിയാണ്. സാമ്പത്തിക അച്ചടക്കവും ഭദ്രതയും ദാരിദ്ര്യ നിർമാർജനവും ഖുർആൻ വളർത്തുന്ന ആത്മീയമായ പ്രചോദനങ്ങളാണ്. . ഫലസ്തീൻ അധിനിവേശത്തോട് ഗാസ നടത്തിയ ഐതിഹാസികമായ പ്രതിരോധാത്മകത പോലും ഖുർആൻ മനുഷ്യനിൽ വളർത്തുന്ന നിശ്ചയദാർഡ്യത്തിൻ്റെയും ലോകത്തെ അൽഭു പ്പെടുത്തുന്നതുമായ 

സമകാലിക അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജില്ലാ പ്രസിഡൻ്റ് പി കെ. മുഹമ്മദ് സാജിദ് നദ് വി അധ്യക്ഷത വഹിച്ചു. ഖുർആൻ പാരായണ വൈദഗ്ധ്യത്തിൽ അന്തർദേശീയ പ്രശംസ നേടിയ മുഹമ്മദ് ത്വൽഹ ഐനിയെ ആദരിച്ചു. ജമാഅത്ത് ജില്ലാ സെക്രട്ടറി എം. ഇദ്രീസ് ഉപഹാരം കൈമാറി.

വിവിധ വിഷയങ്ങളെക്കുറിച്ച് സൈനുൽ ആബിദീൻ ദാരിമി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സമിതി അംഗം പി റുക്സാന, മേഖലാ നാസിം യു.പി സിദ്ദീഖ് മാസ്റ്റർ, ഡോ. പി.സലീം എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കൾക്ക് ശിഹാബ് പൂക്കോട്ടൂർ, സാജിദ് നദ്‌വി, ടി.കെ. മുഹമ്മദലി, നിശാദ ഇംതിയാസ്, ഖദീജ ശറോസ്, മുഷ്ത്താഖ് അഹ്മ്മദ്, . ഡോ. പി.സലീം ഉപഹാരം നൽകി.

പി. എം നൂർജഹാൻ ഖിറാഅത്ത് നടത്തി. ടി. കെ. മുഹമ്മദലി സ്വാഗതവും ഹിശാ മുത്വാലിബ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം