വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
കല്‍പറ്റ: വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. കുറുവ ദ്വീപിനു സമീപം ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജിക്കാണു ദാരുണാന്ത്യം. ഇന്ന് രാവിലെ 7:30ഓടെയാണു സംഭവം.
കർണാടക വനാതിര്‍ത്തിയിൽനിന്ന് എത്തിയ റേഡിയോ ഘടിപ്പിച്ച കാട്ടാനയാണ് ആക്രമിച്ചത്. വീട്ടുമുറ്റത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. കാട്ടാനയെ ഉടന്‍ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അതേസമയം, ഇന്നലെ രാത്രി തോൽപ്പെട്ടിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വനം വകുപ്പ് വാച്ചർ വെങ്കിടദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
.jpg)

Comments
Post a Comment