പാപ്പിനിശ്ശേരി : ദേശീയ പാതയിൽ പട്ടാപകൽ ജ്വല്ലറി ഉടമയിൽ നിന്നും ആറരലക്ഷം തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

 



പാപ്പിനിശ്ശേരി : ദേശീയ പാതയിൽ പട്ടാപകൽ ജ്വല്ലറി ഉടമയിൽ നിന്നും ആറരലക്ഷം തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പണം തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ട മുഖ്യപ്രതി മൻസൂറാണ് പോലീസ് പിടിയിലായത്.


കഴിഞ്ഞ ദിവസം ഉച്ചയോടെ പാപ്പിനിശേരി പഞ്ചായത്തിന് സമീപം വെച്ച് തളിപറമ്പ് ബസ് സ്റ്റാന്റിനടുത്ത സിറ്റി ഗോൾഡ് ജ്വല്ലറി ഉടമ കീഴാറ്റൂരിലെ കെ എം അഗസ്റ്റിനാണ് പണം നഷ്ടമായത്. പാപ്പിനിശേരിയിലെ മൻസൂർ, അഷ്റഫ് എന്നിവരാണ് അഗസ്റ്റിനിൽ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്തത്.അഷറഫ് തൊട്ടടുത്ത ദിവസം തന്നെ പോലീസ് പിടിയിലായിരുന്നു.കണ്ണൂർ എസിപി കെ വി വേണുഗോപാലിന്റെ നിർദ്ദേശത്തെ തുടർന്ന് വളപട്ടണം എസ്ഐ നിതിൻ, എഎസ്ഐ ഷാജി, സിപിഒ കിരൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.