ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

 




തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. കണ്ണൂർ- എം.വി. ജയരാജൻ, കാസർകോട് -എം.വി. ബാലകൃഷ്ണൻ, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് – എ. വിജയരാഘവൻ, ആലത്തൂർ – കെ. രാധാകൃഷ്ണൻ, വടകര -കെ.കെ. ശൈലജ, എറണാകുളം -കെ.എസ്.ടി.എ വനിതാ നേതാവ് കെ.ജെ. ഷൈൻ എന്നിവരാണ് മത്സരിക്കുന്നത്.


പൊന്നാനിയിൽ മുൻ ലീഗ് നേതാവ്‌ കെ.എസ്. ഹംസ, പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയിൽ എ.എം. ആരിഫ്, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവരും മത്സരിക്കും. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.


ചൊവ്വാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നാണ് സ്ഥാനാർഥികളുടെ പേരുകൾ അന്തിമമായി തീരുമാനിച്ചത്. കഴിഞ്ഞദിവസം സി.പി.ഐയും കേരള കോൺഗ്രസ് എമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി.എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സി.പി.ഐ സ്ഥാനാർഥികൾ. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ചാഴികാടനാണ് എൽ.ഡി.എഫിനായി മത്സരിക്കുന്നത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം