നാറാത്ത് : നിടുവാട്ട് : മാലിന്യ സംസ്കരണമില്ല; ടർഫ് ഗ്രൗണ്ട് നടത്തിപ്പുകാരന് പിഴ



      നാറാത്ത് പഞ്ചായത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഫുട്ബോൾ ടർഫിൽ നിന്നുള്ള 

പ്ലാസ്റ്റിക് അടങ്ങിയ മാലിന്യങ്ങൾ സമീപത്തെ വയലിലേക്ക് തള്ളുന്നതായി കണ്ടെത്തി.        


       കണ്ണാടിപ്പറമ്പ് നിടുവാട്ട് സോക്കർ സിറ്റി ടർഫിൽ നിന്നുള്ള മാലിന്യങ്ങളാണ് വയലിൽ തള്ളുന്നതായി കണ്ടത്. ടർഫ് നടത്തിപ്പുകാരന് സ്ക്വാഡ് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ നാറാത്ത് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.


      ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മയും പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം