പാപ്പിനിശ്ശേരി : സ്കൂളിനും സ്വകാര്യ ആശുപത്രിയ്ക്കും പിഴ ചുമത്തി

 


പാപ്പിനിശ്ശേരി: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾക്ക് സ്വകാര്യ ആശുപത്രിയ്ക്കും സ്കൂളിനും പിഴ ചുമത്തി. പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനും പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റലിന് 25000 രൂപയും പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് തത്സമയം കത്തിച്ചതിന് അരോളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് 5000 രൂപയും പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിന് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.






     പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി , സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ.വി. എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.