കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരെ കബളിപ്പിച്ച് ജയിൽ ചാടിയ തടവുകാരൻ 40 ദിവസത്തിന് ശേഷം പിടിയിൽ.




കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരെ കബളിപ്പിച്ച് ജയിൽ ചാടിയ തടവുകാരൻ 40 ദിവസത്തിന് ശേഷം പിടിയിൽ.


കൊയ്യോട് ചെമ്പിലോട്ടെ ടി സി ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിന് താമസ സൗകര്യം ഒരുക്കിയ കാമുകി തമിഴ്‌നാട് സ്വദേശി അപ്സരയെ (21) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.


ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്ത് കഴിയുകയായിരുന്നു ഇവർ. ഹർഷാദിനെ ജയിൽ ചാടാൻ സൗകര്യം ഒരുക്കിയ റിസ്വാനെ ചോദ്യം ചെയ്ത‌തിൽ നിന്നാണ് ഇരുവരുടെയും താമസ സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്. ജയിൽ ചാട്ടത്തിന് ശേഷം ഹർഷാദ് ആദ്യം ബെംഗളൂരിൽ എത്തുകയായിരുന്നു.


ഇതോടെ അപ്‌സരയും ബെംഗളൂരുവിൽ എത്തി. തുടർന്ന് ഇരുവരും നേപ്പാൾ അതിർത്തി വരെയും ഡൽഹിയിലും എത്തി താമസിച്ചതായി മൊബൈൽ ടവർ ലോക്കേഷൻ പരിശോധയിലൂടെ കണ്ടെത്തി. ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങി.


തമിഴ്‌നാട്ടിൽ എത്തിയതിൽ പിന്നെ മൊബൈൽ ഫോണോ എടിഎമ്മോ ഇവർ ഉപയോഗിച്ചില്ല. അപ‌രയാണ് ഭാരതിപുരത്ത് വീട് വാടകക്ക് എടുത്തത്. തമിഴ്‌നാട്ടിൽ എത്തിയ ആദ്യ നാളിൽ ശിവഗംഗയിൽ അപ്‌സരയും ഹർഷാദും സബ് കലക്ടറുടെ ഫ്ലാറ്റ് എടുത്ത് താമസിച്ചു.


പിന്നീടാണ് വാടകക്ക് എടുത്ത വേറൊരു വീട്ടിലേക്ക് താമസം മാറ്റിയത്. ടാറ്റൂ കലാകാരിയാണ് അപ്‌സര. ഇവർ മുൻപ് തലശ്ശേരിയിൽ ടാറ്റൂ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഹർഷാദിൻ്റെ സുഹൃത്തിൻ്റെ സ്ഥാപനത്തിൽ ആയിരുന്നു ജോലി. ഇവിടെ നിന്നാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അപ്‌ര വിവാഹിതയാണ്. ഹർഷാദിനും ഭാര്യയും കുഞ്ഞുമുണ്ട്.


ലഹരിക്കേസിൽ പത്ത് വർഷത്തെ കഠിന തടവ് ശിക്ഷ അനുഭവിച്ചു വരവേ ഇക്കഴിഞ്ഞ ജനുവരി 14നാണ് ഹർഷാദ് ജയിൽ ചാടിയത്. രാവിലെ രാവിലെ 6.45ഓടെ പത്രം എടുക്കാൻ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹർഷാദ്, തന്നെ ജയിലിന് മുന്നിൽ ഗേറ്റിനു സമീപം കാത്തിരുന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.


ജയിലിലെ വെൽഫെയർ ഓഫിസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്‌തിരുന്ന ഹർഷാദ് പതിവ് പോലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയത് ആയിരുന്നു. ഹർഷാദിനെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് ജയിൽ അധികൃതർ ടൗൺ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും ഹർഷാദ് ബൈക്കിൽ കൂട്ടുപുഴ പിന്നിട്ടതായി സിസിടിവി ദൃശ്യങ്ങളിൽ പൊലീസിന് വ്യക്തമായി.


പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ചത് റിസ്വാൻ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ ഇയാൾക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി.


രണ്ടാഴ്‌ച മുൻപ് റിസ്വാൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. റിസ്വാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ഹർഷാദിനെ കണ്ടെത്താനായത്.


പിടിച്ചുപറി, കവർച്ച, അടിപിടി, കഞ്ചാവ് വിൽപ്പന എന്നിങ്ങനെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 17 കേസുകൾ ഹർഷാദിന് എതിരെ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.


ഹർഷാദിനെ രക്ഷപ്പെടാൻ സഹായിച്ച മുഴുവൻ പേരെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യുമെന്ന് ടൗൺ എസിപി കെ വി വേണുഗോപാൽ പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം