കണ്ണൂരിൽ ചെയിസിനടിയിൽപെട്ടു വിദ്യാർത്ഥി മരിച്ചു.





കണ്ണൂർ : കണ്ണൂരിൽ ചെയിസിനടിയിൽപെട്ടു വിദ്യാർത്ഥി മരിച്ചു. ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥിയാണ് ചെയിസിനടിയിൽപെട്ടു മരിച്ചതു. വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിചുണ്ടപ്പറമ്പ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയൽ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്.


ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം. ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ്ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരിൽ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം. ജോയലും സുഹ്യത്തും ബൈക്കിൽ ബസിന് പിന്നാലെ മൊബൈലിൽ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ബസ് ചെയ്സിസിൽ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയിൽ പെടുകയായിരുന്നു.


ഉടൻ തന്നെ മീംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒഴിവുദിനങ്ങളിൽ ജോയൽ ഈ കന്പിനിയുടെ ബസിൽ പോയിരുന്നു. മൃതദേഹം മിംസ് ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. അമ്മ ലിസമ്മ കരിമ്പം പെരുമത്ര കുടുംബാംഗം. സഹോദരൻ:ലിയോ (കുറുമാത്തൂർ വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർഥി.) സംസ്കാരം വ്യാഴായിച്ച ചുണ്ടപ്പറമ്പ് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം