പിലിക്കോട് സ്വദേശിയും പ്രധാന അധ്യാപകനുമായ രഞ്ജിത്ത് അന്തരിച്ചു

 



പിലിക്കോട് വറക്കോട്ട് വയൽ സ്വദേശിയും ഇച്ചിലങ്കോട് ഇസ്ലാമിയ എ.എൽപി സ്കൂൾ പ്രധാന അധ്യാപകനുമായ എ രഞ്ജിത്ത്(49)അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് 4 മണിയോടെ പിലിക്കോട് ശക്തി ക്ലബ്ബിൽ പൊതുദർശനത്തിന് വക്കും. അഞ്ചിന് മാണിയാട്ട് സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും. പിലിക്കോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പ്രമീളയാണ് ഭാര്യ. മക്കൾ : പ്രിയനന്ദ ( പ്ലസ് ടു വിദ്യാർഥിനി ), ഗൗരി നന്ദ ( ഏഴാം ക്ലാസ് വിദ്യാർത്ഥിനി ). വടക്കൻ കുഞ്ഞികണ്ണന്റെയും അയിത്തല യശോദയുടെയും മകനാണ്. ഗീത, രജനി എന്നിവർ സഹോദരങ്ങളാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം