ജനങ്ങളെ ലഹരിയിൽ മുക്കിക്കൊല്ലുന്ന നയം സർക്കാർ തിരുത്തണം: മഞ്ജുഷ മാവിലാടം

 



കണ്ണൂർ: ജനങ്ങളെ ലഹരിയിൽ മുക്കിക്കൊല്ലുന്ന നയം സർക്കാർ തിരുത്തണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ട്രഷറർ മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

വിമൺ ഇന്ത്യ മൂവ്മെന്റ് നടത്തുന്ന സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സിൽ നടത്തിയ പകൽനാളം ഉദ്ഘാടനം ചെയ്യുകയായിരിന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുമ്പോൾ സർക്കാർ നിസ്സംഗതയോടെ നോക്കി നിൽക്കുകയാണ്. ലഹരിയുടെയും മയക്കു മരുന്നിന്റെയും ഉപയോഗവും വിൽപ്പനയും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ഭീതിജനകമാം വിധം തകർക്കുകയാണ്. കോളേജ് ക്യാമ്പസുകൾ , ഹോസ്റ്റലുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളെല്ലാം ലഹരി വിപണ കേന്ദ്രങ്ങളായി മാറി .

ഇതിനെതിരെ ശക്തമായ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു

പരിപാടിയിൽ വിമൺ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് അധ്യക്ഷത വഹിച്ചു. SDPI ജില്ലാ പ്രസിഡന്റ്‌ AC ജലാലുദ്ധീൻ , ജില്ലാ കമ്മിറ്റി അംഗം. റജീന മൂസക്കുട്ടി ജില്ലാ സെക്രട്ടറി ഷമീറ. വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ഷഹനാസ് തുടങ്ങിയവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..