പഴയങ്ങാടി റയിൽവെ പ്ലാറ്റ് ഫോമിൽ ലിഫ്റ്റ്ഏർപ്പെടുത്തുന്നു; നിർമ്മാണപ്രവൃത്തി ആരംഭിച്ചു

 


പഴയങ്ങാടി : പഴയങ്ങാടി റയിൽവെ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് ഏർപ്പെടുത്തുന്ന പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് പഴയങ്ങാടി. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിൽ എത്താൻ മേൽപ്പാലം ഉണ്ടെങ്കിലും ഇതിലൂടെ നടന്ന് കയറാൻ പ്രായമായവരും സ്ത്രീകളും കുട്ടികളും ഏറെ പ്രയാസപ്പെടാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ലിഫ്റ്റ് ഏർപ്പെടുത്തുന്നത് ഏറെ സഹായകമാകും. തീരദേശ പഞ്ചായത്തുകളായ മാടായി മാട്ടൂൽ പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണിത്. മാടായിക്കാവിലേക്ക്ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തുന്നത് പഴയങ്ങാടി സ്റ്റേഷനിലാണ്. ഈ സാഹചര്യത്തിലാണ്


കഴിഞ്ഞ വർഷം സപ്തമ്പർ മാസം സ്റ്റേഷനിലെ യാത്രാ സൌകര്യവും വികസനവും വിലയിരുത്താൻ , ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പാസ്സഞ്ചേർസ് അമിനിറ്റീസ് കമ്മറ്റി സന്ദർശനം നടത്തിയ വേളയിൽ പഴയങ്ങാടി റെയിൽവെ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഇതിന്ന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുകയും അനുഭാവ പൂർവമുള്ള മറുപടി ലഭിക്കുകയും ചെയ്തിരുന്നു.തുടർന്ന് റെയിൽവെ ബോർഡ് നിർമാണ തുക വകയിരുത്തിയതിനെ തുടർന്നാണ് ലിഫ്റ്റ്‌ നിർമാണം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് എന്ന് പാസ്സഞ്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് കെ.പി.ചന്ദ്രാംഗദൻ പറഞ്ഞു. പഴയങ്ങാടി റെയിൽവേസ്റ്റേഷൻ അടിസ്ഥാന വികസനത്തോടൊപ്പം കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം എന്ന് യാത്രക്കാർ അവശ്യപ്പെടുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.