അമ്മയും മകളും പതിമൂന്നുകാരനും പുഴയിൽ മുങ്ങി മരിച്ചു
കോഴിക്കോട് : ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി പുളിക്കമണ്ണ് കടവിൽ വൈകിട്ടോടെയാണ് അപകടം.
കുഴിമണ്ണീൽ ഷിജുവിൻ്റെ മകൻ അദ്വൈത് (13), മിനി (48), മിനിയുടെ മകൾ ആതിര (28) എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയ അദ്വൈതാണ് ആദ്യം ഒഴുക്കിൽ പെട്ടത്. അദ്വൈതിനെ രക്ഷിക്കാൻ വേണ്ടി ബാക്കി മൂന്ന് പേരും പുഴയിലേക്ക് ചാടി. അതോടെ നാല് പേരും ഒഴുക്കിൽപെട്ടു.
ഇവരിൽ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. രക്ഷപെട്ടയാൾ ഗുരുതര അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. മറ്റുള്ളവരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Comments
Post a Comment