മുല്ലക്കൊടിയിലെ കൈവയലിൽ വൻ തീപിടുത്തം





 മുല്ലക്കൊടി

മുല്ലക്കൊടിയിലെ കൈവയലിൽ വൻ തീപിടുത്തം 5 ഏക്കറോളം വരുന്ന നെൽ പാടം കത്തി നശിച്ചു നെല്ലും, വൈക്കോലു പൂർണ്ണമായും കത്തി നശിച്ചു രണ്ട് ലക്ഷത്തിന് അധികം രൂപയുടെ നഷ്ടം സംഭവിച്ചു ഇന്നലെ കൊയ്ത്ത് നടന്നതുകൊണ്ട് കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നെങ്കിലും വലിയ രീതിയിലുള്ള നഷ്ടം സംഭവിച്ചിട്ടില്ല റോഡ് ഇല്ലാത്ത കാരണം ഫയർഫോഴ്സ് വണ്ടി താഴെ ഇറക്കാൻ പറ്റാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടായി തീയണക്കാൻ നാട്ടുകാരും തളിപ്പറമ്പിൽ നിന്ന് വന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ,മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ അടക്കം ഉള്ളവരുടെ സംയോജിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത ,വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ ,വാർഡ് മെമ്പർ 'എം. അസൈനാർ , പഞ്ചായത്ത് മെമ്പർമാർ , പഞ്ചായത്ത് സെക്രട്ടറി ,കയരളം വില്ലേജ് ഓഫീസർ അനിൽകുമാർ ,കൃഷി ഓഫീസർ എസ്. പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.