സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു.




കോഴിക്കോട് :കുറ്റ്യാടിയിൽ സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്.


സ്‌കൂൾ വാർഷികത്തിന്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി വിട്ടയുടനെയാണ് കുഴഞ്ഞുവീണത്. ഉദ്ഘാടന സദസിൽ പങ്കെടുത്ത് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി മടങ്ങവെയായിരുന്നു മരണം.


പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഐഡിയൽ സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..