തളിപ്പറമ്പിനെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു



തളിപ്പറമ്പിനെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

 

തളിപ്പറമ്പ : തളിപ്പറമ്പിനെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തളിപ്പറമ്പ് ഏഴാംമൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിയത്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയതിൻ്റെ സർട്ടിഫിക്കറ്റ് മന്ത്രി കെ. രാധാ കൃഷ്ണനിൽ നിന്ന്


എം.വി ഗോവിന്ദൻ എം.എൽ.എയും ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങി. പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർക്കും കൈറ്റ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവയ്ക്കും മന്ത്രി ഉപഹാരങ്ങൾ നൽകി. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു. കെ.സി ഹരികൃഷ്ണൻ സംസാരിച്ചു. സി.എം കൃഷ്ണൻ, പി. മുകുന്ദൻ, മുർഷിദ കൊങ്ങായി, വി.എം സീന, സുനീജ ബാലകൃഷ്ണൻ, ടി. ഷീബ തുടങ്ങിയ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. സന്തോഷ്, വേലിക്കാത്ത് രാഘവൻ, പി.കെ സരസ്വതി, അനിൽ പുതിയ വീട്ടിൽ, ടി.എസ് ജയിംസ് തുടങ്ങിയവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.