ഭാരത് അരി’യേക്കാള്‍ വില കുറച്ച് കേരളത്തിന്റെ ‘കെ- അരി’; റേഷൻ കട വഴി വിതരണം

 



തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നൽകുന്നതെങ്കിൽ കെ- അരി 25 മുതൽ 27 രൂപ വരെയായിരിക്കും വില. നാഫെഡ് വിപണന കേന്ദ്രങ്ങൾ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ- അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. നീല, വെള്ള കാർഡ് ഉടമകൾക്കു 10 കിലോ​ഗ്രാം വീതം നൽകാനാണ് ആലോചന. റേഷൻ കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരിയും ലഭ്യമാക്കും.


ചമ്പാവ്, ജയ, കുറുവ അരികളായിരിക്കും വിൽക്കുക. മലയാളിക്കു പ്രിയപ്പെട്ട മട്ട അരിയും നൽകും. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്സിഐ വഴി ലഭിക്കുന്ന വിഹിതത്തിൽ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ- ബ്രാൻഡിൽ ഉൾപ്പെടുത്തി റേഷൻ കാർഡുകാർക്ക് നൽകും. പദ്ധതി ശുപാർശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോ​ഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മാർച്ച് ആദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അതിനു മുൻപ് വിതരണം തുടങ്ങാനാണ് നീക്കം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം