കണ്ണൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥി താൻ എന്ന എഐസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കെ സുധാകരൻ

 




കണ്ണൂർ : കണ്ണൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥി താൻ എന്ന എഐസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കെ സുധാകരൻ. സ്ഥാനാർത്ഥിയായ കാര്യത്തിൽ തനിക്ക് നിർദ്ദേശം കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് എന്നും സുധാകരൻ ചോദിച്ചു.


അതേസമയം സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്താസമ്മേളനം ഒഴിവാക്കിയതായി സൂചന. കെ. സുധാകരൻ പത്തനംതിട്ടയിലും വിഡി സതീശൻ കൊച്ചിയിലും ആണ്. സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം. എന്നാൽ വിവാദം ഒഴിവാക്കാനാണ് വാർത്താസമ്മേളനം മാറ്റി വെച്ചതെന്ന് സൂചന. കെ സുധാകരനെ കാണാൻ പത്തനംതിട്ട ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ എത്തിയിരുന്നു. അനാരോഗ്യമുണ്ടെന്ന് സതീശൻ അറിയിച്ചിട്ടില്ലെന്നും സതീശൻ കൊച്ചു പറമ്പിൽ പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..