മയ്യിൽ : നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചെടുത്തു

 


മയ്യിൽ: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികൾ വിതരണത്തിനായി സൂക്ഷിച്ചതിന് മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ മാക്‌സ്‌വെൽ മാനുഫാക്ചറേഴ്സ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. 28 എണ്ണം വീതമുള്ള 480 കെയ്‌സുകളിലായി 13440 എണ്ണം നിരോധിത 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികൾ ആണ് സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. 



    നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ വിൽപനയ്ക്കായി സൂക്ഷിച്ചതിനു മയ്യിൽ ടൗണിലെ അഷ്‌റഫ് സ്റ്റോറിനും 10000 രൂപ സ്ക്വാഡ് പിഴ ചുമത്തി. അഷ്‌റഫ് സ്റ്റോറിന്റെ ഗോഡൗണിൽ നിന്ന് അര ക്വിന്റലിന് മേലെ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, ഗാർബേജ് ബാഗുകൾ, ക്യാരി ബാഗുകൾ എന്നിവയാണ് കണ്ടെടുത്തത്. 


    പിടിച്ചെടുത്ത വസ്തുക്കൾ തുടർ നടപടികൾക്കായി മയ്യിൽ ഗ്രാമപഞ്ചായത്തിന് കൈമാറി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ പ്രദീപൻ ഐ.വി, നാസിൽ എൽ. എന്നിവർ പങ്കെടുത്തു .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.