Posts

Showing posts from February, 2023
Image
  പന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ധർണ്ണ സംഘടിപ്പിച്ചു.  കുറുമാത്തൂർ : വിലക്കയറ്റത്തിനും നികുതി ഭീകരതയ്‌ക്കുമെതിരെ കെപിസിസിയുടെ ആഹ്വാന പ്രകാരം പന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ്‌ കെ. റഷീദ് അധ്യക്ഷത വഹിച്ചു. ബി. പി. ഹംസ, ബാലകൃഷ്ണൻ കൂനം, പി. പി. രാജേഷ്, ടി. കെ. ലക്ഷ്മണൻ എം. സുരേശൻ, കെ.വി.സുനിൽ കുമാർ, കെ.ആലികുഞ്ഞി, സുഭാഷ് കൂനം എന്നിവർ പ്രസംഗിച്ചു.

മയ്യിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും

Image
 അരങ്ങുത്സവത്തിന് തിരിതെളിഞ്ഞു മയ്യിൽ  കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും സംഘടിപ്പിക്കുന്ന 'മയ്യിലിന്റെ സ്വന്തം ഉത്സവം' അരങ്ങുത്സവത്തിന് തിരിതെളിഞ്ഞു. ഒൻപത് നാൾ നീളുന്ന പരിപാടി സാംസ്‌കാരിക സമ്മേളനം കഥാകൃത്ത് ടി പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മത വിശ്വാസം നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ അന്ധകാര വഴിയിലൂടെയാണ് നമ്മൾ ഇന്ന് കടന്നു പോകുന്നത്. ഈ വഴിയിൽ ഇത്തിരി എങ്കിലും വെളിച്ചം നൽകാൻ പറ്റുന്നത് കലയ്ക്കാണെന്നും അതിനെ മുൻ നിർത്തി നടത്തുന്ന അരങ്ങുത്സവം ഏറെ പ്രശംസനീയമാണെന്നും ടി പത്മനാഭൻ പറഞ്ഞു. സിനിമ താരം സുരഭി ലക്ഷ്മി ചടങ്ങിൽ മുഖ്യാതിഥിയായി.  അരങ്ങുത്സവം സപ്ലിമെന്റ് ടി പത്മനാഭൻ എൻ അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു. ജനസംസ്കൃതി പ്രസിഡന്റ് ബിജു കണ്ടക്കൈ അധ്യക്ഷനായി. മുൻ മന്ത്രി പി കെ ശ്രീമതി, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, സംഘാടക സമിതി വൈസ് ചെയർമാൻ എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ സ്വാഗതവും, കൺവീനർ വി. വി. മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Image
 വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28 ചൊവ്വാഴ്ച കണ്ണാടിപ്പറമ്പ് വ്യപാരി വ്യവസായി സമിതി യൂണിറ്റ് കമ്മിറ്റി ഓഫീസിൽ അംഗങ്ങൾക്കായി ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു ഹെൽത്ത് കാർഡ് ക്യാമ്പ് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി വി ശശിധരൻ സ്വാഗതം പറഞ്ഞു. മയ്യിൽ ഏരിയ കമ്മിറ്റി അംഗം സി ഇബ്രാഹിം കുട്ടി ആശംസ അറിയിച്ചു സംസാരിച്ചു.
Image
 വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു കാസർഗോഡ്  ടൗണിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. മുസ്‌ലിം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനും വൈറ്റ്ഗാർഡ് അംഗവുമായ മൊഗ്രാൽപുത്തൂർ മൊഗറിലെ മുഹമ്മദ് ഫാസിൽ തബ്ഷീറാണ് മരണപ്പെട്ടത്
Image
 വയോധികൻ്റെ മൃതദേഹം കണ്ടെത്തി മുണ്ടയാട് സബ് സ്റ്റേഷന് സമീപത്തെ ഷെഡിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. മേലെ ചൊവ്വ മംഗളം പാതിരപ്പറമ്പിലെ ഗിൽബർട്ട് (75) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയിൽ അധികം പഴക്കം ഉണ്ടെന്ന് കരുതുന്നു. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

കാട്ടാമ്പള്ളി ഗവ: മാപ്പിളയുപി സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട് പരീക്ഷണ ക്കലവറയും ശാസ്ത്ര

Image
 ദേശീയ ശാസത്ര ദിനം ആഘോഷിച്ചു. കാട്ടാമ്പള്ളി:1927 ഫിബ്രവരി 28 ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോ: സി.വി.രാമൻ - പിന്നീട് രാമൻ ഇഫക്ട് എന്നറിയപ്പെട്ട പ്രകാശത്തിന്റെ പ്രകീർണ്ണനത്തെ കുറിച്ച് നടത്തിയ പ0ന ഫലമാണ് ദേശീയ ശാസ്ത്ര ദിനത്തിനാധാരം. 1930 അദ്ദേഹത്തിന് ഈ പഠനത്തിന് നോബൽ പുരസ്ക്കാരം ലഭിച്ചു.1987 മുതൽ ഇന്ത്യയിൽ ഈ ദിനം ദേശീയ ശാസ്ത്ര ദിനമായി ആഘോഷിച്ചുവരുന്നു. കാട്ടാമ്പള്ളി ഗവ: മാപ്പിളയുപി സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട് പരീക്ഷണ ക്കലവറയും ശാസ്ത്ര പ്രദർശനവും അരങ്ങേറി. ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങളെ അധികരിച്ച പരീക്ഷണങ്ങൾ കുട്ടികൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ചു.നേരത്തെ പ്രധാനാധ്യാപകൻ തെളിയിച്ച ശാസ്ത്ര വിളക്ക് പരീക്ഷണത്തിലൂടെ പ്രോഗ്രാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ശാസ്ത്ര പ്രദർശനം രക്ഷിതാക്കളും നാട്ടുകാരും കാണാനെത്തി. ആവശ്യമായ വിവരണങ്ങൾ കുട്ടികൾ തന്നെ നല്കി. ശാസ്ത്രാധ്യാപകരായ സീമ.ബി.ടി, സീമ.കെ., പ്രദീപ് കുമാർ, ശാലിനി തുടങ്ങിയവർ നേതൃത്വം നല്കി. ജയൻറ് ടെലസ്കോപ്പും പ്രദർശനത്തിനുണ്ടായിരുന്നു.
Image
 ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാംപ് വിൽപന; ഉടമയായ 51കാരി അറസ്റ്റിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. തൃശൂർ ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി അറസ്റ്റിലായത്. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമാണ് ഇത്തരം സ്റ്റാംപുകൾക്ക്. ലഹരിയുടെ ഉറവിടം കണ്ടെത്താൻ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്.
Image
കോവൂർ അമ്പലത്തിന് സമീപം ഐശ്വര്യ (22) നിര്യാതയായി കോവൂർ അമ്പലത്തിന് സമീപം രജിതാലയത്തിൽ ഐശ്വര്യ (22) നിര്യാതയായി. മധുസൂദനൻ- രജിത ദമ്പതികളുടെ മകളാണ്. സഹോദരൻ രോഹിത്ത് (ഇന്ത്യൻ ആർമി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കൂടാളി ഗ്രാമ പഞ്ചായത്തിലെ നാലുപെരിയ പൊതു ശ്മശാനത്തിൽ നടക്കും.
Image
 മോറാഴ : ഒറക്കൻ ശങ്കരൻ അന്തരിച്ചു. ഭാര്യ കാർത്യായനി മക്കൾ രമേശൻ (കണ്ണാടിപ്പറമ്പ ) സുരേശൻ (മോറാഴ) സത്യൻ ( മോറാഴ) ചിത്ര ( കടൂർ ) ജ്യോതിഷ് ( മോറാഴ) മരുമക്കൾ വിമല ( കണ്ണാടിപ്പറമ്പ ) പ്രസന്ന ( കൂത്തുപറമ്പ) രമേശൻ (കടൂർ ) ഷിനി (ആനിവയൽ ) ബീന (കടലായി ) സംസ്കാരം ഉച്ചക്ക് 12 മണിക്ക് സമുദായ സ്മശാനം കൂളിച്ചാൽ

ഓണപറമ്പിലെ ചന്ദ്രൻ -ബിന്ദു ദമ്പതികളുടെ

Image
IRPC ക്ക് ധനസഹായം കൈമാറി  ഓണപറമ്പിലെ ചന്ദ്രൻ -ബിന്ദു ദമ്പതികളുടെ മകൻ വൈശാഖിന്റെ വിവാഹത്തിൽ IRPC ക്ക് നൽകിയ ധനസഹായം കെ വി സുമേഷ് എം ൽ എ ഏറ്റുവാങ്ങി
Image
വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി മാണിയൂർ- കൂവച്ചിക്കുന്നിലെ കിടത്തോത്ത് പുതിയ പുരയിൽ മനോജ് ശ്രീലത ദമ്പതികളുടെ മകൻ ശ്യാംജിത്തിൻ്റെയും പയ്യോളി ഇരിങ്ങലിലെ കീർത്തനയുടേയും വിവാഹത്തോടനുബന്ധിച്ച് lRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) മാണിയൂർ ലോക്കൽ കമ്മറ്റിയംഗം പി.കെ.മുനീർ, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കാട്ടാമ്പള്ളി:പൊതു വിദ്യാഭ്യാസ വകുപ്പ്

Image
 ഭാഷോത്സവം ഉദ്ഘാടനം ചെയ്തു: കാട്ടാമ്പള്ളി:പൊതു വിദ്യാഭ്യാസ വകുപ്പ് - സർവ്വശിക്ഷാ കേരള- വായനച്ചങ്ങാത്തം - ഭാഷോത്സവം കാട്ടാമ്പള്ളി ഗവ: യു പി സ്കൂളിൽ ചിറക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അറുപതോളം എഴുത്തുകാരായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പഴയ കാലത്ത് ഭാഷ ഉപയോഗിക്കുന്ന രീതി സരസമായി ഉ ദ്ഘാ ട ക ൻ വിശദീകരിച്ചു. ഉപയോഗത്തിലൂടെ ഇന്ദ്രജാലം കാട്ടാവുന്നവയാണ് വാക്കുകൾ.ഗ്രാമ പഞ്ചായത്തംഗം ശ്രീമതി.സുരിജ ആധ്യക്ഷം വഹിച്ചു.വിദ്യാരംഗം കോഓഡിനേറ്റർ ശ്രീമതി. സുമ.ഇ.പി. ആശംസകൾ നേർന്നു.പ്രധാനാധ്യാപകൻ എ.കെ. സജിത് സ്വാഗതം.ബി.ആർ.സി ട്രെയിനർ ശ്രീ.സന്തോഷ് നന്ദിയും പറഞ്ഞു. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ.പ്രേമരാജൻ കാന തുടർന്ന് ഭാഷോത്സവം നയിച്ചു. രക്ഷിതാക്കളും കുട്ടികളും തയ്യാറാക്കി വന്ന കൃതികൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.വൈകുന്നേരം നടന്ന ചടങ്ങിൽ ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി.വത്സല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Image
ചവനപ്പുഴയിലെ ടി വി ഭാസ്കരൻ  നിര്യാതനായി  ചവനപ്പുഴയിലെ ടി വി ഭാസ്കരൻ (49വയസ്സ് )നിര്യാതനായി, വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. നാട്ടുകാർ ചികിത്സാ കമ്മറ്റി രൂപീകരിച്ച് ചികിത്സ തുടരവേ ആണ് മരണപ്പെട്ടത്. പരേതനായപനക്കട ഗോപാലന്റെയും മാധയിയുടെയും മകനാണ്. ഭാര്യ മിനി, മക്കൾ അഭിന, അനഘ രണ്ടുപേരും വിദ്യാർഥികൾ, സഹോദരങ്ങൾ രത്‌നകാരൻ, സതി. സംസ്കാരം ഇന്ന് (28-2-23ന് )ഉച്ചക്ക് 2മണി ചവനപ്പുഴ പൊതു സ്മശാനത്തിൽ

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ മയ്യിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04602274000.

Image
 ഇദ്ദേഹത്തെ അറിയുമോ.. ഈ ഫോട്ടോയിൽ കാണുന്ന ഗംഗാധരൻ (75) ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷമായി തളിപ്പറമ്പ ആലിങ്കീൽ ടാക്കീസിന് സമീപം തനിച്ച് താമസിക്കുക ആയിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചവരോട് താൻ കുറ്റ്യാട്ടൂർ സ്വദേശിയാണെന്നും മയ്യിൽ-കുറ്റ്യാട്ടൂർ ഭാഗങ്ങളിൽ തനിക്ക് ബന്ധുക്കൾ ഉള്ളതായും പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ മയ്യിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04602274000.
Image
 സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു അഞ്ച് ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കർണാടക നിംസിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. വാറങ്കൽ ജില്ലയിലെ കാകതീയ മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർത്ഥിനി ധരാവതി പ്രീതി(26) ആണ് മരിച്ചത്. സീനിയർ വിദ്യാർത്ഥിയുടെ പീഡനത്തെ തുടർന്നാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തിവച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. അനസ്‌തേഷ്യ വിഭാഗത്തിൽ രണ്ടാം വർഷ വിദ്യാർത്ഥിയും ഡോക്ടറുമായ സെയ്ഫ് പ്രീതിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് പിതാവാണ് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കുടുംബാംഗങ്ങൾക്ക് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പട്ടാളക്കാരൻ പോലീസ്

Image
 KAP നാലാം ബറ്റാലിയനിൽ നിന്നും 28 തീയതി വിരമിക്കുന്ന പോലീസ് ഡ്രൈവർ രമേശൻ , പട്ടാളക്കാരൻ പോലീസ്. രണ്ട് ഇന്ത്യാപാക് യുദ്ധങ്ങളിലും ഇന്ത്യാ ചൈനാ യുദ്ധത്തിലും രാജ്യത്തിന് വേണ്ടി അതിർത്തിയിലെ യുദ്ധഭൂമിയിൽ വീറുറ്റ പോരാട്ടം നടത്തിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശി കൃഷ്ണൻ നായർ ചൈനാ യുദ്ധത്തിൽ നട്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റി കിടപ്പിലായെങ്കിലും തന്റെ രണ്ടു മക്കളെയും പട്ടാള സേവനത്തിനായി അഭിമാനത്തോടെ അയക്കുന്നതിൽ സന്തോഷിച്ച ധീരനായ രാജ്യസ്നേഹി ആയിരുന്നു.  ഭർത്താവിന്റെ മരണശേഷം പട്ടാള സേവനത്തിനുള്ള കുടുംബ പെൻഷനൊപ്പം രണ്ടു മക്കളെ പട്ടാള സേവനത്തിന് അയക്കാൻ സന്നദ്ധത കാട്ടിയ മാതാവിനുള്ള സ്പെഷ്യൽ അലവൻസും കേന്ദ്രസർക്കാറിൽ നിന്നും ലഭിക്കുന്ന ശ്രീമതി ലക്ഷമിയമ്മയുടെ മകനായ ശ്രീ രമേഷ് കുമാർ പ്രീഡിഗ്രി പഠനത്തിന് ശേഷം 1985ലാണ് മദ്രാസ് ആർമി എൻജിനീയറിങ് കോറിൽ സർവ്വേയർ തസ്തികയിൽ ജോലിക്ക് പ്രവേശിക്കുന്നത്.  ആർമിയുടെ ബാംഗ്ലൂർ ട്രെയിനിംഗ് സെന്ററിൽ മൂന്ന് വർഷത്തെ ഫീൽഡ് ലെവൽ എൻജിനീയറിങ് കോഴ്സ് 1987 ൽ പൂർത്തിയാക്കി. 28 എൻജിനീയറിങ് റെജിമെന്റുകൾ ചേർന്നതാണ് മദ്രാസ് MEG . .അതിലൊരു റെജിമെന്റായ ലെവൽ എൻജിനീയറിങ് റെജിമെന്റിൽ പരി
Image
 പി.ടി.എച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു കൊളച്ചേരി: കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പീസ് കുടുംബ സംഗമം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിലിന്റെ ആദ്ധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കമ്പിൽ സഫ ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിസ് അബ്ദുല്ല ഫൈസി പട്ടാമ്പി നസ്വീഹത്ത് സന്ദേശവും, പി.ടി.എച്ച് കേരളാ സി.എഫ്. ഒ ഡോക്ടർ അമീറലി മുഖ്യ പ്രഭാഷണവും നടത്തി . തളിപ്പറമ്പ് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കെ.രാജേഷ് മാസ്റ്റർ, ഡോക്ടർ സൈനുദ്ധീൻ, അഹ്മദ് തേർലായി, മലപ്പിൽ മൊയ്തീൻ ഹാജി, ഹസൈനാർ മാസ്റ്റർ മയ്യിൽ, സി.കെ മഹ്മൂദ് കുറ്റ്യാട്ടൂർ ,നബാബ് യഹ് യ, സൈനുദ്ധീൻ ചേലേരി, എം. അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ പാട്ടയം, കുഞ്ഞഹമ്മദ് മയ്യിൽ, പി.പി.സി മുഹമ്മദ് കുഞ്ഞി, ജുബൈർ കോർളായി, കെ.കെ.എം ബഷീർ മാസ്റ്റർ, എം.കെ മൊയ്തു ഹാജി, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം സംസാരിച്ചു. മേഖലാ ജനറൽ സെക്രട്ടറി മുനീർ മേനോത്ത് സ്വാഗതവും, കോ- ഓർഡിനേറ്റർ ഹാഷിം മാസ്റ്റർ കാട്ടാമ്പള്ളി നന്ദ
Image
 കമ്പിൽ സോൺ യൂത്ത് പാർലമെന്റിന് പ്രൗഢ സമാപനം. കമ്പിൽ : സാമൂഹിക വികസനം സാംസ്ക്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് പാർലമെൻറ് മയ്യിൽ കയരളംമൊട്ടയിൽ നടന്നു.കയരളം മുഹ് യിദ്ധീൻ ഫൈസി ഉസ്താദ് പ്രാർത്ഥന നിർവ്വഹിച്ചു. എസ് വൈ എസ് കമ്പിൽ സോൺ പ്രസിഡണ്ട് നസീർ സഅദി യുടെ അധ്യക്ഷതയിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫൈളുറഹ്മാൻ ശാമിൽ ഇർഫാനി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, കാസിം ഇരിക്കൂർ, അബ്ദുൽ മജീദ് അരിയല്ലൂർ, നിസാർ അതിരകം, ഉദയൻ എടച്ചേരി, അബ്ദുല്ലത്തീഫ് നാലാങ്കേരി, എംകെ സകരിയ , അനസ് ചേലേരി, സഹൽ പള്ളിയത്ത്, എംഎം സഅദി (പാലത്തുങ്കര തങ്ങൾ) അബ്ദുറഷീദ് ദാരിമി, ഡോ :സ്വലാഹുദ്ദീൻ, ഡോ. സഈദ് , ജഅഫർ ചേലക്കര, മുബശ്ശിർ നൂറാനി, റഷീദ് കെ മാണിയൂർ ,റഹീം പിടിഎ, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി തുടങ്ങിയവർ ഗഹനമായ ചർച്ചകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകി. നശീദ ആസ്വാദന സദസ്സിന് ഷാമിൽ & ടീം കയരളം നേതൃത്വം നൽകി .യുവത്വം നിലപാട് പറയുന്നു എന്ന വിഷയത്തിൽ അബ്ദുറഷീദ് മാസ്റ്റർ നരിക്കോട്, ആദർശ വിശുദ്ധിയുടെ പാരമ്പര്യ പാഠങ്ങൾ എന്ന വിഷയത്തിൽ ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമ
Image
 ഇതര വൈവിധ്യ സമ്പ്രദായങ്ങളിൽ നിന്നും ആയുർവേദത്തിനെതി രെയുള്ള  കുപ്രചരണം അവസാനിപ്പിക്കണം,വ്യാജ വൈദ്യൻ മാർക്കുള്ള ചികിത്സാനുമതി നിഷേധിക്കണം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ. കണ്ണൂർ: ഇതര വൈവിധ്യ സമ്പ്രദായങ്ങളിൽ നിന്നും ആയുർവേദത്തിനെതി രെയുള്ള  കുപ്രചരണം അവസാനിപ്പിക്കണം,വ്യാജ വൈദ്യൻ മാർക്കുള്ള ചികിത്സാനുമതി നിഷേധിക്കണം_ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ( AMI) കണ്ണൂർ ഏരിയ സമ്മേളനത്തിൽ ആവിശ്യപെട്ടു. കണ്ണൂർ തളാപ് അഞ്ജലി ആയുർവേദിക്ക് റിസർച്ച് സെൻ്ററിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന എക്സുക്യൂട്ടിവ് അംഗം ഡോ: പി മോഹനൻ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് ശോഭനയുടെ അധ്യക്ഷത വഹിച്ചു.റിപ്പോർട്ടുകളുടെ ചർച്ചയിൽ ഡോ: സോജ്,ഡോ: ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ സജീവമായ ചർച്ചകൾ നടന്നു.ഔദ്യോഗിക പ്രമേയങ്ങൾ ജില്ലാ വനിതാ കമ്മറ്റി കൺവീനർ ഡോ: ലയ ബേബി അവതരിപ്പിച്ചു.ഹിമാലയ വെൽനസ്സ് കമ്പനി മാനേജർ ഡോ: ഉഷ്‌നി മുബാറക് " therauptic potential of plant based medicine in urolithiasis" എന്ന വിഷയത്തിൽ ക്ലാസ്സ് എടുതു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ.
Image
 കോട്ടയം നസീർ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തുടർ‍ന്ന് നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

വളപട്ടണം മാർക്കറ്റ് റോഡിന് സമീപം താമസിക്കുന്ന 40 വയസ്സുള്ള റഫീഖ് എന്ന ചെറുപ്പക്കാരൻ

Image
 ഏറ്റെടുക്കണം ഈ സഹായം...  കൈപിടിക്കണം ഈ സഹോദരനെ ... വളപട്ടണം മാർക്കറ്റ് റോഡിന് സമീപം താമസിക്കുന്ന 40 വയസ്സുള്ള റഫീഖ് എന്ന ചെറുപ്പക്കാരൻ ബ്ലഡ്‌ കാൻസർ വിഭാഗത്തിൽ പെട്ട മൾട്ടിപ്ലെ മൈലോമ എന്ന എല്ലുകളെ ബാധിക്കുന്ന അസുഖം പിടിപ്പെട്ട് ചികിത്സ സഹായം തേടുകയാണ്. ഇപ്പോൾ കണ്ണിനെയും കൂടി ബാധിച്ചിരിക്കുകയാണ് ,നിലവിൽ കീമോതെറാപ്പി ചെയ്തു വരുന്നുണ്ട് അതിനിടയിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാർ ചികിൽസയുടെ ഭാഗമായി ഒരു സർജറി ചെയ്യണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ഏകദേശം ആറ് ലക്ഷം രൂപയോളം ചിലവ് വരുന്ന ഒരു ഓപ്പറേഷനാണ് സഹോദരന് ചെയ്യാനുള്ളത്. ഭാര്യയും ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകനും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് റഫീഖ്. കൂലി പണിയെടുത്ത് അന്നന്നത്തെ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട കുടുംബത്തിന് ഇത്രയും തുക സംഘടിപ്പിക്കാനോ, താങ്ങാനോ കഴിവില്ല ആയതിനാൽ ഈ പോസ്റ്റ് വായിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളും നിങ്ങളെ കൊണ്ട് കഴിയുന്ന രൂപത്തിൽ താഴെ കാണുന്ന റഫീഖിന്റെ എക്കൗണ്ടിലേക്ക് അയച്ച് കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട പ്രാർത്ഥനയിൽ ഈ സഹോദരന്റെ രോഗം ശിഫായാക്കാൻ പ്രാർത്ഥിക്ക

ചരമവാർഷികത്തോടനുബന്ധിച്ച്

Image
 IRPC ക്ക് ധനസഹായം നൽകി കുറ്റ്യാട്ടൂർ- താഴെ കാരാറമ്പിലെ കോർജാൻ രാജീവൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാര്യ പി.പി.ദീപ, മകൻ സ്വാദിനും ചേർന്ന് IRPC ക്ക് ധനസഹായം നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും IRPC കുറ്റ്യാട്ടൂർ ലോക്കൽ ഗ്രൂപ്പ് അംഗവുമായ എൻ.പത്മനാഭൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ രാധാ മോഹൻ, യു.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

വിനീത് ചന്ദ്രൻ (26) നിര്യാതനായി. അച്ഛൻ : പി ചന്ദ്രൻ (റിട്ട : ഇന്ത്യൻ ഓഴിൽ കോർപ്പറേഷൻ ബാംഗ്ലൂർ ) അമ്മ : ഒ എം ജയശ്രീ. സഹോദരൻ വിനയ് ചന്ദ്രൻ.

Image
കല്യാശേരി സ്വദേശി ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി. കല്യാശേരി അഞ്ചാം പീടിക വിനീത് ചന്ദ്രൻ (26) നിര്യാതനായി. അച്ഛൻ : പി ചന്ദ്രൻ (റിട്ട : ഇന്ത്യൻ ഓഴിൽ കോർപ്പറേഷൻ ബാംഗ്ലൂർ ) അമ്മ : ഒ എം ജയശ്രീ. സഹോദരൻ വിനയ് ചന്ദ്രൻ.
Image
അമ്മയോട് പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങിയിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളിയോട് കോളിമൂല നാരായണന്‍ ഓമന ദമ്പതികളുടെ മകന്‍ നയജിത്ത് (20) ആണ് മരിച്ചത്. തിങ്കളാഴ്ച മുതല്‍ നയജിത്തിനെ കാണാനില്ലായിരുന്നു.അമ്മയോട് പിണങ്ങി മൊബൈൽ ഫോണും വലിച്ചെറിഞ്ഞ് വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങിയിറങ്ങിയതായിരുന്നു നയജിത്ത്. ഏറെ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ വന്നതോടെ നൂല്‍പ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തില്‍ മൃതദേഹം കണ്ടെത്തി. പോലീസ് ബന്ധുക്കളെ വിളിച്ച് വരുത്തി പരിശോധിച്ചപ്പോഴാണ് നയജിത്ത് ആണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ നിന്ന് ഇറങ്ങിപോയ അന്ന് തന്നെ കുട്ടി വെള്ളത്തിലകപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ദിവസങ്ങള്‍ പഴക്കം തോന്നിക്കുന്ന നിലയിലുള്ള മൃതദേഹത്തില്‍ മത്സ്യം കൊത്തിയ പാട
Image
 കേരള ഫോക്ക്ലോർ അവാർഡ് ഏറ്റ് വാങ്ങി. കണ്ണൂർ സിറ്റി : മൂന്നര പതിറ്റാണ്ട് കാലം കളരിപ്പയറ്റ്, കലാ കായിക രംഗത്തെ മികച്ച സേവനത്തിന് നൗഫൽ ഗുരുക്കൾക്ക് കേരള സർക്കാർ സാംസ്കാരിക വകുപ്പ് നൽകിയ ഫോക്ക്ലോർ പുരസ്‌കാരം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ : സജി ചെറിയാൻ അവർകളിൽ നിന്നും ഏറ്റ് വാങ്ങി..

മാർച്ച് 10 11 തീയതികളിൽ ഗവൺമെൻറ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് അമ്പതാം

Image
 ഗോൾഡൻ ജൂബിലി ആഘോഷവും കെട്ടിടോദ്ഘാടനവും ഈ വരുന്ന മാർച്ച് 10 11 തീയതികളിൽ ഗവൺമെൻറ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് അമ്പതാം വാർഷികാഘോഷവും കെട്ടിട ഉദ്ഘാടനവും നടത്തുന്നു. മുഴുവൻ നാട്ടുകാരെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു സംഘാടക സമിതി ചെയർമാൻ
Image
പാപ്പിനിശ്ശേരി വെസ്റ്റ് ഈച്ചാട്ട് പാലത്തിന് സമീപം മാവേലി വീട്ടിൽ ഇന്ദിര നിര്യാതയായി  പാപ്പിനിശ്ശേരി വെസ്റ്റ് ഈച്ചാട്ട് പാലത്തിന് സമീപം മാവേലി വീട്ടിൽ ഇന്ദിര ( 62 ) നിര്യാതയായി. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് സമുദായ ശ്മശാനത്തിൽ.. ഭർത്താവ് പരേതനായ പി.ഭാസ്കരൻ സഹോദരങ്ങൾ സുധാകരൻ, പ്രകാശൻ, തങ്കമണി, ചന്ദ്രബാബു, പത്മനാഭൻ (ഹൈദരാബാദ് ) മക്കൾ സനോജ്, മനോജ്. മരുമക്കൾ ഭാവന, അശ്വതി..

മോറാഴ സെൻട്രൽ സൗത്തിലെ

Image
കണ്ടപ്പൻ ഭാസ്കരൻ നിര്യാതനായി.  മോറാഴ സെൻട്രൽ സൗത്തിലെ കണ്ടപ്പൻ ഭാസ്കരൻ(73) നിര്യാതനായി. ഭാര്യ യശോദ മക്കൾ കവിത, ബിജോയ്,വിജില മരുമക്കൾ പ്രദീപൻ (കരിവെള്ളൂർ) ഷീബ (കാസർഗോഡ്) അജിത്ത് (അരയാമ്പേത്ത്). സഹോദരങ്ങൾ ലക്ഷ്മി, പുരുഷോത്തമൻ, സരസ്വതി, ഗോവിന്ദൻ. പുതിയതെരു നീതി ഏജൻസി വസ്ത്രാലയം ഉടമയാണ്. മൃതദേഹം രാവിലെ 10 മണിക്ക് വീട്ടിൽ പൊതുദർശനത്തിനു ശേഷം 12 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാര ചടങ്ങ് നടക്കും.
Image
 ഉപതെരഞ്ഞെടുപ്പ്: 28 ന് പ്രാദേശിക അവധി ജില്ലയിലെ -ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡുകളുടെ പരിധിയിൽ വരുന്ന സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 28 ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  പോളിംഗ് ബൂത്തായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 27 ന് ഉച്ചക്ക് ശേഷവും 28 നും അവധി ആയിരിക്കും.26 ന് വൈകിട്ട് 5 മണി മുതൽ 28 ന് വൈകിട്ട് 6മണി വരെയും വോട്ടെണ്ണൽ ദിവസമായമാർച്ച് ഒന്നിനും ഈ വാർഡുകളുടെ പരിധിയിൽ ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

മാലോട്ട് എ .എൽ .പി .സ്കൂളും Dr.M.M.C പോളിക്ലിനിക്ക്, കണ്ണാടിപ്പറമ്പും സംയുക്തമായി

Image
 സൗജന്യ ഏകദിന മെഡിക്കൽ ക്യാമ്പും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മാലോട്ട്: മാലോട്ട് എ .എൽ .പി .സ്കൂളും Dr.M.M.C പോളിക്ലിനിക്ക്, കണ്ണാടിപ്പറമ്പും സംയുക്തമായി സൗജന്യ ഏകദിന മെഡിക്കൽ ക്യാമ്പും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഇ.കെ.അജിത ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു ടീച്ചർ ,പി.ടി.എ പ്രസിഡണ്ട് പി.വേലായുധൻ, എന്നിവർ സംസാരിച്ചു.പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ.ജിബു ഇടമന, ഡോ.ശ്രീര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസിൽ ഡോ.ജിബു ഇടമന ക്ലാസെടുത്തു.
Image
 ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു ചക്കരക്കൽ : കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്. മൗവ്വഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ഉടൻ ചക്കരക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു സഹോദരങ്ങൾ: അൻഹ , ഹംദ മുഹമ്മദ്.
Image
 ദേശീയ ബധിര ഗെയിംസിൽ മെഡൽ കരസ്ഥമാക്കി കുറ്റ്യാട്ടൂർ സ്വദേശികൾ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ ബധിര ഗെയിംസിൽ നീന്തൽ മത്സര വിഭാഗത്തിൽ മെഡലുകൾ കരസ്ഥമാക്കി കുറ്റ്യാട്ടൂർ സ്വദേശികൾ. കുറ്റ്യാട്ടൂർ കോമക്കരിയിലെ കെ.കെ ഹനീഫ, ഹാരിസ് കെ.കെ എന്നിവരാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
Image
 എം.വി.നാരായണൻ  നിര്യാതനായി. ഇരിണാവ്: പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു. പി.സ്കൂളിന് സമീപത്തെ എം.വി.നാരായണൻ (94) നിര്യാതനായി. ഭാര്യ: ചീർങ്ങോടൻ നന്ദിനി മക്കൾ: സി.രാധാകൃഷ്ണൻ ,രജനി, രാജേഷ് കുമാർ (അബുദാബി) രഞ്ചിത്ത് (ദുബായ്) പരേതനായ രമേശ് കുമാർ.  മരുമക്കൾ: കാഞ്ചന (ടീച്ചർ, ബക്കിത്താ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുകുന്ന്)ജയശ്രീ (റിട്ടയേർഡ് ടീച്ചർ, ഹയർ സെക്കണ്ടറി സ്കൂൾ കൊട്ടില, ഏഴോം) ടി.രവീന്ദ്രൻ ( ഏഴോം) ലിജ (കൊളച്ചേരി) ഷീബ (അഴിക്കോട്) സഹോദരങ്ങൾ: എം.വി.ബാലൻ (റിട്ടയേർഡ് മിലിട്ടറി മൊട്ടമ്മൽ ) കെ.വി.വിജയൻ (റിട്ടയേർഡ് സെയിൽ ടാക്സ്, അഴീക്കോട്) കെ.വി.യശോദ (കണ്ണൂർ) എം.കെ.ലീല (പാപ്പിനിശ്ശേരി) കെ.വി.ചന്ദ്രൻ (റിട്ടയേർഡ് EME, കണ്ണപുരം) പരേതരായ എം.വി.കുഞ്ഞിരാമൻ, (മലയാള മനോരമ, കണ്ണപുരം)  സംസ്ക്കാരം രാവിലെ 10 മണിക്ക്.
Image
 ‘കണ്ണൂരിന്റെ പാട്ടി’ന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരം ഡോ: സി.വി രഞ്ജിത്ത് സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച ‘ദി സോങ് ഓഫ് കണ്ണൂർ: ഹെവൻ ഓഫ് ടൂറിസം’ എന്ന ഗാനത്തിന് ബാബ സാഹിബ് ഡോ. ബി.ആർ അംബേദ്കർ അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ്. മികച്ച ഗാനത്തിന്റെ സംവിധാനത്തിനും സംഗീത സംവിധാനത്തിനും പുരസ്കാരം ഡോ. സി.വി.രഞ്ജിത്ത് നേടിയപ്പോൾ ഗാനം ആലപിച്ച വിനീത് ശ്രീനിവാസൻ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം മികച്ച ഛായാഗ്രഹണത്തിനുള്ള പ്രത്യേക പരാമർശവും ഗാനം നേടി. മുംബൈയിലെ ഗോരെഗാംവ് വെസ്റ്റിലെ മൂവി മാക്സ് തിയറ്ററിൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്രോത്സവത്തിലെ ഗാനങ്ങളുടെ വിഭാഗത്തിലാണ് അംഗീകാരം നേടിയത്. സംവിധായിക പ്രീതി ഷിർസാഗറിൽ നിന്ന് ഡോ: സി.വി രഞ്ജിത്ത് പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂർ ഡിടിപിസിക്കായി ഒരുക്കിയ ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഇന്ത്യൻ അച്ചീവേഴ്സ് അവാർഡും ഗാനം നേടിയിരുന്നു.
Image
 വളര്‍ത്തുമീന്‍ ചത്തു; മനോവിഷമത്തില്‍ ചങ്ങരംകുളത്ത് വിദ്യാര്‍ഥി ജീവനൊടുക്കി മലപ്പുറം: ചങ്ങരംകുളത്ത് വളര്‍ത്തുമീന്‍ ചത്ത മനോവിഷമത്തില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലിസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍ മേനോന്‍ (13) ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റകൊടുക്കാന്‍ വാര്‍പ്പിന് മുകളില്‍ പോയ വിദ്യാര്‍ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. റോഷന്റെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധ
Image
സ്നേഹോപഹാരം നൽകി  അവസാരോചിതമായ ഇടപെടൽ തിരിച്ചുപിടിച്ചത് ഒരു കുരുന്നു ജീവൻ ആത്മാർത്ഥമായ കൃത്യനിർവഹണത്തിന് മുഹമ്മദ് ഫാസിൽ സാറിന് IZMA WEDDING SOUK ന്റെ സ്നേഹോപഹാരം സുമേഷ് ടി പി (SHO മയ്യിൽ പോലീസ് സ്റ്റേഷൻ ) പ്രശോബ് (SI )ശ്രീയേഷ് എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു
Image
 ചിറക്കൽ ഗ്രാമം കുളം നവീകരണം ആരംഭിച്ചു. ചിറക്കൽ ചിറയെക്കാൾ പഴക്കമുള്ള ചിറക്കൽ ദേശത്തെ ജല സംഭരണികളിൽ ഒന്നാണ് ചിറക്കൽ ചിറയോട് ചേർന്നു നിൽക്കുന്ന ഗ്രാമം കുളം (രാമൻകുളം)!! ഗ്രാമം കുളം കാലങ്ങളായി ഉപയോഗ ശൂന്യമായും, പൊതു ജനങ്ങൾക്ക് യാതൊരു ആവശ്യങ്ങൾക്കും ആശ്രയിക്കാൻ പറ്റാത്ത രീതിയിലും നില നിന്നു പോകുന്ന പൊതു കുളങ്ങളിൽ ഒന്നാണ്.. പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ ജലശയങ്ങളെ സംരക്ഷിച്ചും, അവ പൊതു ജനങ്ങൾക്ക് ഉപയോഗ പ്രഥമാവുന്ന രീതിയിൽ പുനർനിർമിക്കാനും വിവിധ തരങ്ങളായ പദ്ധതികളാണ് ഭരണസമിതി നടപ്പിലാക്കി വരുന്നത്.. അതിന്റെ ഭാഗമായി തന്നെ ചിറക്കൽ ചിറയോട് ചേർന്ന് നിൽക്കുന്ന ഈ ഗ്രാമം കുളവും അതിന്റെ പുനരുദ്ധാരണവും പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുകയും പൊതു ജലാശയങ്ങൾ സംരക്ഷിക്കുന്നത് ഭാവിയിലേക്കുള്ള കരുതലാണെന്ന ഉറച്ച ബോധ്യം ഉൾക്കൊണ്ട് കൊണ്ട് ഗ്രാമം കുളത്തെ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് കുളത്തെ പുനർജീവിപ്പിക്കുന്നതിനും, അതിന്റെ സത്ത് നഷ്ടപ്പെടാത്ത നിലയിൽ പൊതു ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുവാൻ അതിന്റെ പുനർ നിർമാണത്തിന് 69 ലക്ഷം രൂപ മാറ്റി വച്ച് നാട്ടുകാർക്ക് കുളം സമർപ്പിക്കുവാൻ വേണ്ടി പ്രവർത്തികൾ ആരംഭിച്

തളിപ്പറമ്പ സ്വദേശിയായ

Image
 സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തിൽ മൂന്നാം റൗണ്ടിൽ എത്തി കേരളത്തിന് അഭിമാനമായി യാസീൻ. സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തിൽ മൂന്നാം റൗണ്ടിൽ എത്തി കേരളത്തിന് അഭിമാനമായി യാസീൻ തളിപ്പറമ്പ.195ൽ പരം രാജ്യങ്ങളിൽ നിന്നും നിരവധി മുഅദ്ദിനുമാർ പങ്കെടുത്തിട്ടുണ്ട്.മക്ക ശൈലിയിൽ തൻ്റെ സ്വത സിദ്ധമായ സ്വരത്തിൽ ബാങ്ക് വിളിച്ച് വിശ്വാസികളുടെ മനസ്സിൽ ഇടം നേടി ഇരിക്കുകയാണ് യാസീൻ.കേരളത്തിൽ പുതുതായി നിർമിക്കുന്ന പള്ളികളിൽ ബാങ്ക് വിളിക്കാൻ ഇദ്ദേഹത്തെയാണ് ഏൽപ്പിക്കുന്നത്. കണ്ണൂരിൻ്റെ ബിലാൽ എന്നും വിശ്വാസികൾ വിളിച്ചു തുടങ്ങി. സമസ്ത നേതാക്കന്മാരായ ജിഫ്രി മുത്തുക്കോയ തങ്ങൾ,മുനവ്വറലി ശിഹാബ് തങ്ങൾ,കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിരവധി പേർ ആശംസ അറിയിച്ചു.പെരുന്നാൾ ദിനത്തിൽ ഇദ്ദേഹത്തിൻ്റെ തക്ബീർ കേൾക്കാൻ വിശ്വാസികൾ തടിച്ച് കൂടുമത്രെ.
Image
 കക്കോത്ത് രാധ നിര്യാതയായി. അടുവാപ്പുറം കക്കോത്ത് രാധ (73) നിര്യാതയായി. ഭർത്താവ് ചൂളിയാട് കമ്മാളൻകണ്ടി കൃഷ്ണൻ. മക്കൾ: വിനോദ് (മലബാർ ഗോൾഡ് റായ്പൂർ), പ്രമോദ്, ബിന്ദു. മരുമക്കൾ: സുനിഷ, ജയശ്രീ, ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.
Image
  കുമ്മായക്കടവ് നാട്ടുമേള ഭാരവാഹികളെ തെരഞ്ഞെടുത്തു കുമ്മായക്കടവ് പ്രദേശത്തെ യുവതീ - യുവാക്കളുടെ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക,അവർക്ക് വേണ്ട വൈദഗ്ദ്യവും പരിശീലനവും നൽകുക എന്ന ലക്ഷ്യം വെച്ച് കൊണ്ടുള്ള കൂട്ടായ്മക്ക്‌ രൂപം നൽകി. രക്ഷാധികാരികൾ ആയി വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, മുഹമ്മദ്‌ കുഞ്ഞി പി, മഹറൂഫ് ടി എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികൾ പ്രസിഡണ്ട് മെഹനാസ് കെ പി വൈസ് പ്രസിഡണ്ടുമാർ അബ്ദുൾ കാദർ കെ പി  റഹ്മത്ത് എം പി ജനറൽ സെക്രട്ടറി ഷാജിർ പി പി ജോയിന്റ് സെക്രട്ടറിമാർ സുലൈഖ എം പി സാഹിദ കെ പി ട്രഷറർ ആയിഷ എ വി പി മെമ്പർമാർ സാഹിദ പി പി മറിയം എം പി സമീറ കെ പി റൂഖിയ പി സുമയ്യ കെ

കണ്ണാടിപ്പറമ്പ് :നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത്

Image
സംസ്ഥാന തലത്തിൽ തിളങ്ങിയ മിന്നും താരങ്ങളെ അനുമോദിച്ചു കണ്ണാടിപ്പറമ്പ് :നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് കഥാ രചനയിൽ എ ഗ്രേഡ് നേടിയ കണ്ണാടിപ്പറമ്പ് HSS ന്റെ മിന്നും താരം റഷാ റഷീദിനെയും. സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം നമ്പർ ചാർട്ടിൽ എ ഗ്രേഡ് നേടിയ *കണ്ണാടിപ്പറമ്പ് HSS ലെ* മിന്നും താരം  വേഗ കസ്തൂരിയെയും അനുമോദിച്ചു. മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ, msf നാറാത്ത് പഞ്ചായത്ത് സെക്രട്ടറി അജ്നാസ് പാറപ്പുറം സ്നേഹോപഹാരം കൈമാറി. സീനിയർ അസിസ്റ്റന്റ് രമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് മാസ്റ്റർ,മർസൂഖ് പാറപ്പുറം എന്നിവർ സംസാരിച്ചു.