CPI(M) വേശാല ലോക്കൽ കമ്മറ്റി സ: അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു
ചട്ടുകപ്പാറ-CPI(M) ൻ്റെ പ്രമുഖ നേതാവായിരുന്ന സ: അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷി ദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു.ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ പതാക ഉയർത്തി.ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: അഴീക്കോടൻ ദിനം ആചരിച്ചു.



Comments
Post a Comment