പാപ്പിനിശ്ശേരി : ശുചിത്വത്തിലൂടെ ആരോഗ്യത്തിലേക്ക്': പാപ്പിനിശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശുചിത്വ സന്ദേശയാത്രയും ശുചീകരണവും.

 





ഗാന്ധിജയന്തിയോടനുബന്ധിച്ച് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശയാത്രയും ശുചീകരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയില്‍ പാപ്പിനിശ്ശേരി തുരുത്തിയിലുള്ള സെന്റ് മരിയ ഡെ മറ്റിയാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്നു.


പഞ്ചായത്ത് ഓഫീസിനു സമീപമുള്ള വിവിധ പ്രദേശങ്ങള്‍ സംഘാടകര്‍ക്കൊപ്പം കുട്ടികളും അധ്യാപകരും ചേര്‍ന്ന് വൃത്തിയാക്കി. 'ശുചിത്വത്തിലൂടെ ആരോഗ്യത്തിലേക്ക്, ആരോഗ്യത്തിലൂടെ പുരോഗതിയിലേക്ക്' എന്ന സുപ്രധാന സന്ദേശം മുന്‍നിര്‍ത്തിയാണ് ഈ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.


നാട്ടുകാര്‍ക്കും വരുംതലമുറയ്ക്കും മാതൃകയാകുന്ന രീതിയിലാണ് വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നത്. അധ്യാപകര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കുമൊപ്പം നാടിന്റെ ശുചിത്വത്തിനായി കുട്ടികള്‍ നടത്തിയ ഇടപെടല്‍ പ്രശംസനീയമാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??