സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിന് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരം

 


സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ചർ സ്കൗട്ട് വിഭാഗത്തിൽ മികച്ച റോവർ യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് സംസ്ഥാന പുരസ്കാരത്തിൽ രണ്ടാം സ്ഥാനം സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ റോവർ യൂണിറ്റിന് ലഭിച്ചു. 2024-2026 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ഹയർസെക്കൻഡറി സ്കൂൾ കെമിസ്ട്രി അധ്യാപകനും റോവർ സ്കൗട്ട് ലീഡറുമായ ശുഹൈൽ തളിക്കാരന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. സന്നദ്ധ സേവന പ്രവർത്തനങ്ങൾ, സാമൂഹിക ജീവകാരുണ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് രഹിത സമൂഹം ജലസംരക്ഷണം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പാൾ പി എസ് അൻവർ , റോവർ ലീഡർ ശുഹൈൽ തളിക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ ബഹു കേരള മുഖ്യ മന്ത്രി വി ഡി സതീശൻ സാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??