യൂത്ത് കോണ്‍ഗ്രസ്സ് തളിപ്പറമ്പ്-കുറുമത്തൂര്‍-ചപ്പാരപ്പടവ- ആന്തൂര്‍ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരവും സംഘടിപ്പിച്ചു

 




തളിപ്പറമ്പ്: കണ്ണൂര്‍ എ ഡി എം നവീന്‍ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി.ദിവ്യയെ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്

യൂത്ത് കോണ്‍ഗ്രസ്സ് തളിപ്പറമ്പ്-കുറുമത്തൂര്‍-ചപ്പാരപ്പടവ- ആന്തൂര്‍ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരവും സംഘടിപ്പിച്ചു.


യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം ജന.സെക്രട്ടറി പ്രജീഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് ജന.സെക്രട്ടറി വരുണ്‍ സി ചിന്നന്‍ മുഖ്യപ്രഭാഷണം നടത്തി.


തളിപ്പറമ്പ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രജീഷ് കൊാട്ടക്കാനം അധ്യക്ഷത വഹിച്ചു.


നിയോജകമണ്ഡലം സെക്രട്ടറി വരുണ്‍ സി വി സ്വാഗതം പറഞ്ഞു.



അനഘ, നിമിഷ, സിജി, ബ്ലെസ്സെന്‍, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറി ക്ളീറ്റസ് ആലികുഞ്ഞു, മഹിളാകോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പ്രമീള രാജന്‍ എന്നിവര്‍ സംസാരിച്ചു.


അനീഷ്, ഷബീര്‍, ഇര്‍ഷാദ്, അഭിഷേക്, ശ്രീരാഗ്,എന്നിവര്‍ നേതൃത്വം നല്‍കി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..