മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീൻ പോലീസ് കസ്റ്റഡിയിൽ
ആറളം : റിമാൻ്റിൽ കഴിയുന്ന മാവോവാദി നേതാവ് സി. പി മൊയ്തീൻ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ. തെളിവെടുപ്പിനു ശേഷം ഇന്നു രാവിലെ ഇരിട്ടി താലുക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ആറളം പോലീസ് റജിസ്ററർ ചെയ്ത കേസിലാണ് തെളിവെടുപ്പ് നടന്നത്. തണ്ടർ ബോൾട്ട് ഉൾപ്പെടെ വൻ പോലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പും മറ്റു നടപടികളും നടന്നത്. ക്രൈം ബ്രാഞ്ച് ഉന്നത പോലീസ് സംഘമാണ് തെളി വെടുപ്പു നടത്തുന്നത്. തെളിവെടുപ്പിനു ശേഷം തിരിച്ച് കോടതിയിൽ ഹാജരാക്കി.


Comments
Post a Comment