മാഹിയിൽ: ദീപാവലി ഓഫർ..! പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ്

 




കണ്ണൂർ: പെട്രോളിനും വിലക്കിഴിവ് ഓഫർ..! മാഹിയിൽ നിലവിലുള്ള വിലക്കുറവിന് പിന്നാലെ ജിയോ പമ്പിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ് ലഭിക്കുന്നത്.


ദീപാവലി ഓഫർ എന്ന പേരിൽ തിങ്കളാഴ്ച തുടങ്ങിയ ഓഫർ നവംബർ 19 വരെ നീളും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഹാപ്പി അവേഴ്സ് എന്ന പേരിൽ വിലക്കിഴിവ് അനുവദിക്കുന്നത്.


ലിറ്ററിന് 88.87 രൂപയാണ് 3 രൂപ കിഴിവോടെയുള്ള ഇപ്പോഴത്തെ വില. ഓഫർ നിലവിൽ വന്നതിനെ തുടർന്ന് മാഹി മേഖലയിലെ ഏക ജിയോ പമ്പായ കോപ്പാലത്തെ പമ്പിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.


ഫുൾ ടാങ്ക് പെട്രോളടിക്കുന്ന വലിയ വാഹനങ്ങൾക്ക് വൻതോതിലുള്ള ലാഭമാണ് പുതിയ ഓഫറിലൂടെ ലഭിക്കുക.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.